കൂടുതൽ സർവീസുകൾ ആരംഭിച്ചതിനൊപ്പം ടിക്കറ്റിംഗിലും ദൈനംദിന പ്രവർത്തനങ്ങളിലും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ വരുമാന വർധനവ് ഉറപ്പാക്കാനായതായി മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് ഫണ്ടിൽ നിന്ന് 5 കോടി രൂപ ചെലവഴിച്ച് ബി.എം–ബി.സി നിലവാരത്തിലാണ് റോഡ് നിർമിച്ചത്. പത്തനാപുരം സർക്കാർ ആശുപത്രി ജൂൺ മാസത്തോടെ നാടിന് സമർപ്പിക്കുമെന്നും പ്രദേശത്തെ മറ്റ് റോഡ് പദ്ധതികളുടെ നവീകരണ പ്രവർത്തനങ്ങളും ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു ഭഗവത് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
Mar 04, 2026 1:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kollam/
പത്തനാപുരത്തിന് വികസനക്കുതിപ്പ്: പുതിയ ബസ് സർവീസുകളും നവീകരിച്ച റോഡുകളും
