TRENDING:

അഞ്ച് വർഷത്തിൽ പാലുൽപാദനത്തിൽ സ്വയംപര്യാപ്തത; കുളത്തൂപ്പുഴയിൽ പുതിയ അത്യാധുനിക റിസർച്ച് സെൻ്റർ

Last Updated:

ആധുനിക പ്രജനന രീതികള്‍ ഉപയോഗിച്ച് മികച്ച ജനിതക ഗുണമുള്ള പശുക്കളെ വികസിപ്പിക്കും. പുതുനവ സാങ്കേതിക വിദ്യയിലൂടെ തരംതിരിച്ച ബീജം കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലും പശുവും കേരളത്തിൻ്റെ സമ്പന്നതയ്ക്ക് തുണയായിത്തീരും; പുതുനവ സാങ്കേതിക വിദ്യയുമായി സംസ്ഥാനത്ത് ആധുനിക റിസര്‍ച്ച് സെൻ്റര്‍. കേരളം 2031ഓടെ പാലുല്‍പാദനത്തില്‍ പൂര്‍ണ സ്വയംപര്യാപ്തമാകുമെന്നും, ആധുനിക പശു പ്രജനന, മാനേജ്മെൻ്റ് സാങ്കേതികവിദ്യകള്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്നും മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പ്രഖ്യാപിച്ചു. സംസ്ഥാന ലൈവ്സ്റ്റോക്ക് ഡെവലപ്മെൻ്റ് ബോര്‍ഡ് (KLDB) കുളത്തൂപ്പുഴ ഫാമില്‍ സ്ഥാപിക്കുന്ന അഡ്വാന്‍സ്‌ഡ് ടെക്നോളജീസ് ഇന്‍ ബോവൈന്‍ പ്രൊഡക്ഷന്‍ ആന്‍ഡ് റിസര്‍ച്ച് സെൻ്ററിൻ്റെ ശിലാസ്ഥാപന കര്‍മ്മവും മന്ത്രി നിര്‍വഹിച്ചു.
.
.
advertisement

പാലുല്‍പാദന വികസന ലക്ഷ്യങ്ങള്‍

സംസ്ഥാനത്ത് നിലവില്‍ പാലുല്‍പാദനത്തില്‍ 14% വളര്‍ച്ച. പ്രതിവര്‍ഷം 25.27 ലക്ഷം മെട്രിക് ടണ്‍ പാലിൻ്റെ ഉല്പാദനം ലക്ഷ്യമിട്ടു. 2031ഓടെ ഓരോ പശുവിൻ്റെയും ശരാശരി ഉല്‍പാദനക്ഷമത 12.5% വര്‍ധിപ്പിക്കുക. മുട്ട, മാംസം എന്നിവയുടെ ഉത്പാദനവും വര്‍ധിപ്പിക്കും. ആധുനിക പ്രജനന രീതികള്‍ ഉപയോഗിച്ച് മികച്ച ജനിതക ഗുണമുള്ള പശുക്കളെ വികസിപ്പിക്കും. പുതുനവ സാങ്കേതിക വിദ്യയിലൂടെ തരംതിരിച്ച ബീജം കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും.

സര്‍വീസ് വികസനം

എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സുകള്‍ സജ്ജീകരിക്കും. ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡിയോടുകൂടി പശുക്കള്‍ വാങ്ങാന്‍ കിടാരി പാര്‍ക്കുകള്‍ സ്ഥാപിക്കും. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി സംരക്ഷണം ഉറപ്പാക്കും. മില്‍മ കേരള പദ്ധതി ലാഭകരമായി മുന്നോട്ട് പോകും.

advertisement

റിസര്‍ച്ച് സെൻ്ററിൻ്റെ പ്രാധാന്യം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിദേശഭ്രൂണങ്ങളുടെ ഇൻ-വിട്രോ ഉല്‍പാദനവും ലിംഗനിര്‍ണയ ബീജങ്ങളും തദ്ദേശീയമായി ലഭ്യമാകും. ഹരിത് ധാര ആന്‍ഡ് ടാമറിന്‍ പ്ലസ് ആൻ്റി-മെത്തനോജെനിക് ഫീഡ് സപ്ലിമെൻ്ററുകള്‍ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകും. പരിസ്ഥിതി സൗഹൃദരീതിയിലുള്ള കന്നുകാലി പരിപാലനം പ്രോത്സാഹിപ്പിക്കും. ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പിൻ്റെ മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്കുള്ള സര്‍ജറി കിറ്റുകള്‍ വിതരണം ചെയ്തു. തീറ്റപ്പുല്‍കൃഷി പദ്ധതിയില്‍ വിജയിച്ച ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായവും ലഭിച്ചു. പരിപാടിക്ക് പി.എസ്. സുപാല്‍ എം.എല്‍.എ. അധ്യക്ഷനായി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kollam/
അഞ്ച് വർഷത്തിൽ പാലുൽപാദനത്തിൽ സ്വയംപര്യാപ്തത; കുളത്തൂപ്പുഴയിൽ പുതിയ അത്യാധുനിക റിസർച്ച് സെൻ്റർ
Open in App
Home
Video
Impact Shorts
Web Stories