എന്താണ് 'സ്നേഹിത' പോലീസ് സ്റ്റേഷൻ എക്‌സ്‌റ്റൻഷൻ സെൻററുകൾ?
പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാനെത്തുന്നവർക്ക് മാനസിക പിന്തുണയും കൗൺസിലിങ് സേവനങ്ങളും നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുക, ഇരകളായവർക്ക് അടിയന്തര മാനസിക പിന്തുണയും നിയമാവബോധവും നൽകുക, അവരെ സമൂഹത്തിൽ പ്രതികരണ ശേഷിയുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്‌തിരിയ്ക്കുന്നത്. കുടുംബശ്രീ ജെൻഡർ ടീം അംഗങ്ങളായ കമ്മ്യൂണിറ്റി കൗൺസിലർമാരാണ് സേവനം നൽകുന്നത്. തീവ്രമായ മാനസിക സമ്മർദ്ദം നേരിടുന്നവർക്കായി ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ റെഫറൽ സേവനവും ലഭ്യമാക്കും. റഫറൽ സംവിധാനം വഴിയുള്ള വിദഗ്ധ ചികിത്സയും സെൻ്ററുകളിൽ ലഭ്യമാക്കും. സെൻ്ററുകളിൽ കൗൺസിലിങ് റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.പദ്ധതിയുടെ ഏകോപനത്തിനായി സംസ്ഥാന, ജില്ലാ തലങ്ങളിൽ കോർ കമ്മിറ്റി രൂപീകരിക്കും. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. പ്രത്യേക കേസുകളിൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിർദേശപ്രകാരം സെൻ്റർ പ്രവർത്തകർ ഫീൽഡ് തല പ്രവർത്തനങ്ങളിലും ഏർപ്പെടും.
advertisement