TRENDING:

പ്രതീക്ഷ പങ്കിടാൻ ഒരുമിച്ചു – കൊല്ലത്ത് സൊലസ് വോളണ്ടിയർ മീറ്റ്

Last Updated:

ജീവകാരുണ്യ പ്രവർത്തക ഷീബ അമീർ 2007ൽ സ്ഥാപിച്ച കൂട്ടായ്മയാണ് സൊലസ്. പതിനെട്ട് വർഷത്തിലേറെയായി ഈ കൂട്ടായ്മ സജീവമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൊലസ് വോളണ്ടിയർ സംഗമവും പ്രവർത്തനവലോകനവും ഹോട്ടൽ ഷാ ഇൻ്റർനാഷണലിൽ നടന്നു. ജീവകാരുണ്യ പ്രവർത്തകയും സൊലസ് സ്ഥാപക സെക്രട്ടറിയുമായ ഷീബ അമീർ ഉദ്ഘാടനം ചെയ്തു. സൊലസ് കൺവീനർ അനിത ശങ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജീവ് ആർ സ്വാഗതവും അഡ്വ: കെ എ ജബ്ബാർ നന്ദിയും പറഞ്ഞു. ദീർഘകാല രോഗങ്ങൾക്ക് വിധേയരായ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സാമൂഹിക സാമ്പത്തിക ആരോഗ്യ പിന്തുണ നൽകിവരുന്നു. കൊല്ലം അടക്കം 11 സെൻ്ററുകളാണ് സൊലസിനുള്ളത്. കൊല്ലം ജില്ലയിൽ ഇരുന്നൂറ്റി ഇരുപത്തിയൊന്ന് കുട്ടികളെ സംരക്ഷിച്ചുവരുന്നു. യൂത്ത് വോളണ്ടിയേഴ്സ് ശക്തമാക്കുന്നതിനും ഹോം കെയറുകൾ സജീവമാക്കുന്നതിനും നവംബർ 8 ന് കൊല്ലം സൊലസിൻ്റെ 'സ്നേഹാർദ്രമായി' എന്ന പരിപാടി നടത്താനും യോഗം തീരുമാനിച്ചു.
.
.
advertisement

എന്താണ് സൊലസ്?

തൃശൂർ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടനയാണ് സൊലസ്. ജീവകാരുണ്യ പ്രവർത്തക ഷീബ അമീർ 2007ൽ സ്ഥാപിച്ച കൂട്ടായ്മയാണ് സൊലസ്. പതിനെട്ട് വർഷത്തിലേറെയായി ഈ കൂട്ടായ്മ സജീവമാണ്. ദീർഘകാല രോഗങ്ങളുള്ള കുട്ടികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കാനുള്ള  ആഗ്രഹമാണ് സൊലസ് ആരംഭിക്കാൻ ഷീബ അമീർ എന്ന സാമൂഹിക പ്രവർത്തകയെ പ്രേരിപ്പിച്ചത്. തൃശ്ശൂരിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ അവർ പങ്കെടുക്കാറുണ്ടായിരുന്നു. മാരകമായ രോഗങ്ങളുള്ള രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം സമയം ചെലവഴിച്ച് കാൻസർ പോലുള്ള രോഗങ്ങൾ നേരത്തെ കണ്ടെത്തി ഒരാളെ എങ്ങനെ പൂർണ്ണമായി പരിചരിക്കാമെന്ന് പഠിച്ചു. ട്രസ്റ്റികളുടെയും സന്നദ്ധപ്രവർത്തകരുടെയും ഒരു സമർപ്പിത ടീമിനൊപ്പം സൊലസ് ആരംഭിക്കുന്നതിനുള്ള അടിത്തറയായിരുന്നു അവരുടെ അനുഭവങ്ങൾ.

advertisement

ആദ്യഘട്ടത്തിൽ 15 കുട്ടികൾക്ക് മാത്രമേ സൊലസ് പിന്തുണ നൽകിയിരുന്നുള്ളൂ, എന്നാൽ ആ എണ്ണം അതിവേഗം വളർന്നു. ഈ സന്നദ്ധ കൂട്ടായ്മ ലോകമെമ്പാടുമുള്ള ഉദാരമതികളായ വ്യക്തികളുടെയും, കോർപ്പറേഷനുകളുടെയും പിന്തുണയോടെ, മാരകമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികളുള്ള കുടുംബങ്ങൾക്ക് ആവശ്യമായ സാമ്പത്തിക ആരോഗ്യ സാമൂഹികമായ  പിന്തുണയും സഹായങ്ങളും നൽകിവരുന്നു. ദുരിതമനുഭവിക്കുന്ന കുട്ടിക്ക് ഏറ്റവും മികച്ച വൈദ്യചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള സഹായങ്ങൾ, കുട്ടികൾക്ക് പ്രതിമാസം അവരുടെ മരുന്നുകളുടെ ചിലവുകൾ എന്നിവയും നൽകുന്നു. കൂടാതെ കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് യാത്രയും താമസവും നൽകുന്നു. സേവന സന്നദ്ധരായ ഒരു കൂട്ടം വോളണ്ടിയർമാരുടെ ഹോം കെയർ സന്ദർശനങ്ങൾ സൊലസ് പതിവായി സംഘടിപ്പിക്കുന്നു. ആ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ അവർക്ക് ഏതു നിലയിലുള്ള പിന്തുണ നൽകണമെന്ന് തീരുമാനിക്കുന്നു. അതുവഴി അവർ ഒറ്റയ്ക്കല്ല എന്ന തോന്നൽ അവർക്ക് ഉണ്ടാകുന്നു. കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയ്‌ക്കായി കാൻസർ രോഗികൾക്ക് സഹായം നൽകുന്നു.

advertisement

ദുരിതബാധിതരായ കുട്ടിയുടെ സഹോദരങ്ങൾക്ക് ആവശ്യമായ വിദ്യാഭ്യാസ സഹായങ്ങൾ നൽകി വരുന്നു. മാസം തോറും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നു, മഴക്കാലത്ത് അവരുടെ വീടുകളുടെ മേൽക്കൂരകൾ നന്നാക്കുന്നത് പോലുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ കുടുംബങ്ങൾക്ക് സഹായങ്ങൾ ചെയ്തു വരുന്നു. മാതാപിതാക്കളെ, പ്രത്യേകിച്ച് അമ്മമാരെ ശാക്തീകരിക്കുന്നതിനായി തൊഴിലധിഷ്ഠിത പഠന ക്ലാസ് സംഘടിപ്പിക്കുന്നു. ഇപ്പോൾ, കാൻസർ, തലസീമിയ, സെറിബ്രൽ പാൾസി, നെഫ്രോട്ടിക് സിൻഡ്രോം, ഹീമോഫീലിയ, ഹൃദ്രോഗങ്ങൾ, ഫിറ്റ്സ്, വിൽസൺസ് രോഗം, ബുദ്ധിപരമായ വൈകല്യം, ജുവനൈൽ ആർത്രൈറ്റിസ്, അപസ്മാരം, കേൾവിക്കുറവ് തുടങ്ങിയ രോഗങ്ങളുള്ള അയ്യായിരത്തിഅറുന്നിറലധികം കുട്ടികളിലേക്ക് സൊലസിൻ്റെ പിന്തുണ വ്യാപിച്ചിരിക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kollam/
പ്രതീക്ഷ പങ്കിടാൻ ഒരുമിച്ചു – കൊല്ലത്ത് സൊലസ് വോളണ്ടിയർ മീറ്റ്
Open in App
Home
Video
Impact Shorts
Web Stories