കല്ലുവാതുക്കൽ മണ്ണയം ഭാഗത്ത് ഇത്തിക്കരയാറ്റിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതാണ് അച്ചു എന്ന് പോലീസ് പറയുന്നു. അച്ചുവിനെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ 23 ന് പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു.
കുളിക്കാനിറങ്ങിയ അച്ചു കയത്തിൽ അകപ്പെട്ടതോടെ പേടിച്ചു പോയ കൂട്ടുകാർ ഈക്കാര്യം പുറത്തു പറയാതെ ഒളിപ്പിച്ചു. അച്ചുവിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെങ്കിലും ഇക്കാര്യം സുഹൃത്തുക്കൾ പേടിച്ച് ആരോടും പറഞ്ഞില്ല.പോലീസ് ചോദിച്ചെങ്കിലും സമീപത്തെ ക്ഷേത്രത്തിൽ അയ്യപ്പൻ കഞ്ഞി കുടിക്കാൻ എത്തി എന്നും പിന്നീട് അച്ചുവിനെ കണ്ടില്ലെന്നുമാണ് സുഹൃത്തുക്കൾ മൊഴി നൽകിയത്.
advertisement
എന്നാൽ കഴിഞ്ഞദിവസം സ്കൂളിലെ അധ്യാപകരോട് കൂട്ടുകാർ അച്ചുവും ഒത്തു കുളിക്കാൻ പോയ വിവരം വെളിപ്പെടുത്തിയിരുന്നു.ഈ വിവരം സ്കൂളിലെ പ്രഥമാധ്യാപിക പൊലീസിൽ അറിയിക്കുകയും ഇതിനെ തുടർന്ന് മണ്ണയം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മുളംകാടുകൾക്കിടയിൽ നിന്നും അച്ചുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാരിപ്പള്ളി ഇൻസ്പെക്ടർ നിസാർ ഇൻസ്പെക്ടർമാരായ നിധിൻ ജയപ്രകാശ് പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്