അപകടം നടന്നയുടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കാറിൽ ഇടിച്ച പിക്കപ്പ് വാഹനത്തിലെ ആൾക്കാരും രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായിരുന്നു. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ് വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തരുടെ നേതൃത്വണത്തിലാണ് പരിക്കേറ്റവരെ കാറിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചത്.
Also Read- Kollam Sudhi| പ്രശസ്ത ഹാസ്യകലാകാരൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജഗദീഷിനെ അനുകരിച്ചാണ് ഏറെ കയ്യടി നേടിയത്. പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവർക്കൊപ്പം സുധി പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഇവർ ഒന്നിച്ച് സ്റ്റേജിൽ എത്തുമ്പോൾ തന്നെ കാണികളിൽ ചിരി പടരുമായിരുന്നു.
advertisement
മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും വാട്സപ്പ് സ്റ്റാറ്റസുകളിലും മറ്റും ചിത്രത്തിലെ നടന്‍റെ സംഭാഷണം ഇടംപിടിക്കാറുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകള്‍.
Also Read- Arikomban| അരിക്കൊമ്പനെ വെള്ളിമലയിലേക്ക് മാറ്റും; മയക്കുവെടി വച്ചത് ഒന്നര മാസത്തിനിടെ രണ്ടാം തവണ
അതേസമയം സുധി കൊല്ലപ്പെട്ട വാഹനാപകടം നടന്ന സ്ഥലം സ്ഥിരം അപകടകേന്ദ്രമെന്നാണ് നാട്ടുകാർ പറയുന്നത്. ഒരാഴ്ച മുൻപ് ഇതേസ്ഥലത്ത് നടന്ന മറ്റൊരപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. നിർത്തിയിട്ട ലോറിയുടെ പിന്നിൽ ടാങ്കർ ലോറിയിടിച്ച് ടാങ്കർ ലോറി ഓടിച്ചിരുന്ന ഡ്രൈവർ മരണമടയുകയായിരുന്നു.
സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അകാലവിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നുശോചിച്ചു