കൈതക്കൃഷി പാട്ടത്തിന് എടുത്തവർ സോളർ വേലിയിൽ കൂടിയ അളവിൽ വൈദ്യുതി കടത്തി വിട്ടത് ആനയുടെ മരണക്കാരണമാണെന്ന വനം വകുപ്പിന്റെ സംശയമാണ് അറസ്റ്റിന് കാരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
വിവരമറിഞ്ഞ് എത്തിയ എംഎൽഎ വനം വകുപ്പിന്റെ കസ്റ്റഡിയിൽ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു.കോന്നി ഡിവൈഎസ്പിയെയും കൂട്ടിയാണ് എംഎൽഎ ഫോറസ്റ്റ് ഓഫീസിലെത്തിയത്. രണ്ടാമതും നക്സലുകൾ വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി.
കള്ളക്കേസെടുത്ത് പാവങ്ങളെ കസ്റ്റഡിയിലെടുക്കുന്നോ? തോന്ന്യാസം കാണിക്കരുത്. നീ മനുഷ്യനാണോ, നിയമപരമായിട്ടാണോ ഇയാളെ കസ്റ്റഡിയിലെടുത്തത്? എവിടെ അറസ്റ്റ് ചെയ്ത റിപ്പോർട്ട്?’ എന്നൊക്കെ ജനീഷ് കുമാർ എംഎൽഎ ഉദ്യോഗസ്ഥരോട് ചോദിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വനം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
advertisement