TRENDING:

പഴക്കം അഞ്ഞൂറ് വർഷത്തിലധികം : തൃക്കൊടിത്താനത്തെ  മുത്തശ്ശിപ്ലാവിന്റെ വിശേഷങ്ങൾ

Last Updated:

അഞ്ഞൂറിലേറെ വർഷത്തെ പഴക്കമുള്ള പ്ലാവാണ് കോട്ടയം തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ മുത്തശ്ശിപ്ലാവ്.ചങ്ങനാശ്ശേരി എസ്ബികോളേജ് ബോട്ടണി വിഭാഗമാണ് പരിശോധനയിലൂടെ മുത്തശ്ശിപ്ലാവിനു 543വയസ്സ് പ്രായമുണ്ടെന്ന് പഠനറിപ്പോർട്ടിൽ സ്ഥിരീകരിച്ചത്.ക്ഷേത്രത്തിൽ ഗോശാലയുടെ സമീപത്തുള്ള പ്ലാവിനു 416വയസ്സും ഗോപുരത്തിനു തെക്ക്ഭാഗത്തുള്ള പ്ലാവിനു 396വയസ്സുമാണ് കണക്കാക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുത്തശ്ശി പ്ലാവിന്റെ തടിയുടെ ഭാഗം സൂക്ഷ്മ പരിശോധന നടത്തി, തുടർന്ന് വാർഷിക വലയം പരിശോധിച്ചു ഓരോ വർഷത്തെ വളർച്ച കണക്കാക്കി. സമാന കാലാവസ്ഥയിൽ മറ്റു സ്ഥലങ്ങളിൽ വളരുന്ന പ്ലാവുകളുടെ വളർച്ച സംബന്ധിച്ചുള്ള വിവരങ്ങൾ പഠനവിധേയമാക്കി. ഇങ്ങനെയാണ് മുത്തശ്ശി പ്ലാവിനു 543 വയസ്സ് പ്രായമുണ്ടെന്ന് ഗവേഷകർ കണ്ടെത്തുന്നത്. പരിസ്ഥിതി ദിനത്തിൽ മുത്തശ്ശി പ്ലാവിനു ചുവട്ടിൽ വൃക്ഷ പൂജ നടത്തുന്ന പതിവുമുണ്ട്. നിരവധി ഐതിഹ്യങ്ങളും മുത്തശ്ശി പ്ലാവുമായി ബന്ധപ്പെട്ടിരിക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kottayam/
പഴക്കം അഞ്ഞൂറ് വർഷത്തിലധികം : തൃക്കൊടിത്താനത്തെ  മുത്തശ്ശിപ്ലാവിന്റെ വിശേഷങ്ങൾ
Open in App
Home
Video
Impact Shorts
Web Stories