TRENDING:

ജോസ് കെ മാണിയുടെ തോൽവിക്ക് പിന്നിൽ സിപിഎം തന്നെയോ? കോട്ടയം ജില്ലാ കമ്മിറ്റിയിൽ ചർച്ച 19ന്

Last Updated:

ആരാണ് അന്വേഷണത്തിന് നേതൃത്വം നൽകേണ്ടത്, ആരൊക്കെ അന്വേഷണ കമ്മീഷനിൽ അംഗങ്ങൾ ആകണം തുടങ്ങിയ കാര്യങ്ങൾ ജില്ലയിലാണ് തീരുമാനിക്കുക. ഇക്കാര്യങ്ങൾ തീരുമാനിക്കാൻ കൂടിയാണ് ഈ മാസം 19ന് കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരാൻ സിപിഎം തീരുമാനിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ ഇടതുമുന്നണിക്ക് വലിയ വിജയം ആണ് ഉണ്ടായത്. യുഡിഎഫ് ശക്തികേന്ദ്രമായ കോട്ടയത്ത് അടക്കം വലിയ മുന്നേറ്റമുണ്ടാക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു. ജോസ് കെ മാണിയുടെ പാർട്ടിയായ കേരള കോൺഗ്രസ് എം ഇടതുമുന്നണിയിൽ എത്തിയത് മധ്യകേരളത്തിൽ വലിയ നേട്ടമുണ്ടാക്കാൻ കാരണമായതായി ഇടതു നേതൃത്വം വിലയിരുത്തുന്നു. എന്നാൽ ഇതിനിടയിലാണ് പാലായിൽ കേരള കോൺഗ്രസ് എം ചെയർമാൻ കൂടിയായ ജോസ് കെ മാണി വമ്പൻ തോൽവി നേരിടേണ്ടിവന്നത്. കേരള കോൺഗ്രസ് എമ്മിന് മാത്രമല്ല ഇടത് നേതൃത്വത്തിൽ തന്നെ ജോസ് കെ മാണിയുടെ  തോൽവിയിൽ വലിയ ഞെട്ടലുണ്ട്. അതുകൊണ്ട് തന്നെയാണ് പാലായിലെ തോൽവിയെ കുറിച്ച് പ്രത്യേകം പഠിക്കാൻ ഇടതുമുന്നണി തീരുമാനിച്ചത്.
ജോസ് കെ. മാണി
ജോസ് കെ. മാണി
advertisement

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും തിരുവനന്തപുരത്ത് യോഗം ചേർന്ന് ഇക്കാര്യത്തിൽ പഠനം നടത്തണമെന്ന് തീരുമാനമെടുത്തിരുന്നു. അമ്പലപ്പുഴയിലെ തോൽവിയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി തന്നെ അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നു എങ്കിലും പാലായിലെ തോൽവിയിൽ അന്വേഷണത്തിന് കോട്ടയം ജില്ലാ നേതൃത്വം മതി എന്ന നിലപാടിലാണ് സിപിഎം സംസ്ഥാന നേതൃത്വം എത്തിയത്.  ആരാണ് അന്വേഷണത്തിന് നേതൃത്വം നൽകേണ്ടത്, ആരൊക്കെ അന്വേഷണ കമ്മീഷനിൽ അംഗങ്ങൾ ആകണം തുടങ്ങിയ കാര്യങ്ങൾ ജില്ലയിലാണ് തീരുമാനിക്കുക. ഇക്കാര്യങ്ങൾ തീരുമാനിക്കാൻ കൂടിയാണ് ഈ മാസം 19ന് കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരാൻ സിപിഎം തീരുമാനിച്ചത്.

advertisement

കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്, മുതിർന്ന നേതാവ് വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കോട്ടയത്ത് നിന്നുള്ള നേതാവുമായ കെ ജെ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ യോഗം ചേരുന്നത്. ഈ യോഗത്തിൽ പാലായിലെ തിരഞ്ഞെടുപ്പ് തോൽവി ചർച്ചയാകും. ആരൊക്കെയാണ് അന്വേഷണം നടത്തേണ്ടതെന്ന കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാകും. ജോസ് കെ മാണി പരാതി നൽകിയ സാഹചര്യത്തിലാണ് പാലായിലെ തോൽവി പ്രത്യേകം അന്വേഷിക്കാൻ തീരുമാനിച്ചതെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിലെ ഒരു പ്രമുഖൻ ന്യൂസ് 18 നോട് പറഞ്ഞു.

advertisement

Also read- 'കള്ളത്തെളിവുണ്ടാക്കി സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ല'; രമേശ് ചെന്നിത്തല

അതേസമയം ബിജെപിയുടെ വോട്ട് ചേർന്നതാണ് പാലായിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് വിലയിരുത്തലാണ് സിപിഎം ജില്ലാ നേതൃത്വം നേരത്തെ പങ്കുവെച്ചത്. ജില്ലാ സെക്രട്ടറിയായിരുന്ന വി എൻ വാസവൻ തന്നെ വാർത്താസമ്മേളനം നടത്തി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണിയും പാലായിലെ തോൽവിക്ക് കാരണം ബിജെപി വോട്ടുകൾ ചേർന്നതാണെന്ന് പ്രാഥമിക വിലയിരുത്തലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ വാർത്താസമ്മേളനം നടത്തി അറിയിച്ചത്. എന്നാൽ ഒരു വിഭാഗം സിപിഎം വോട്ടുകൾ ചോർന്നുപോയി എന്ന് കേരള കോൺഗ്രസ് എമ്മിൽ ചർച്ചകൾ നടന്നതോടെയാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകാൻ ജോസ് കെ മാണിയും മുന്നിട്ടിറങ്ങിയത്.

advertisement

ഏതായാലും പാലായിലെ തോൽവിക്ക് സിപിഎം വോട്ടുകൾ ചോർന്നതാണ് കാരണം കാരണമെന്ന വിലയിരുത്തൽ  ഇപ്പോഴും കോട്ടയം ജില്ലയിലെ നേതാക്കൾക്ക് ഇല്ല. പരാതി വന്ന സാഹചര്യത്തിൽ പരിശോധന എന്ന് മാത്രമാണ് നേതാക്കൾ പറയുന്നത്. ഏതായാലും തിരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും പാലയിൽ ഉണ്ടായ തലവേദന ജില്ലയിലെ ഇടതു നേതൃത്വത്തിന് അവസാനിക്കുന്നില്ല.

Also read- പ്രതിപക്ഷം അധോലോകറാക്കറ്റിന്റെ ഭാഗമാണെന്ന് വരുത്തി തീര്‍ക്കാനുള്ള പിണറായി വിജയന്റെ ശ്രമം വിലപ്പോവില്ല; കെ സുധാകരന്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അന്വേഷണ കമ്മീഷനെ നിയോഗിച്ചാലും പരാജയത്തിന്റെ കാരണം സിപിഎം സ്വയം ഏറ്റെടുക്കാൻ സാധ്യതയില്ല. മാണി സി കാപ്പൻ എന്ന സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവവും പാലായിൽ ജോസ് കെ മാണി തോൽക്കാൻ കാരണമായതായി ഇടത് നേതൃത്വത്തിലെ ചില നേതാക്കൾ എങ്കിലും രഹസ്യമായി സമ്മതിക്കുന്നുണ്ട്. സംസ്ഥാന നേതാക്കളുടെ സൗകര്യം കൂടി പരിഗണിച്ചാകും 19ന് തന്നെ യോഗം വേണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കുക.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജോസ് കെ മാണിയുടെ തോൽവിക്ക് പിന്നിൽ സിപിഎം തന്നെയോ? കോട്ടയം ജില്ലാ കമ്മിറ്റിയിൽ ചർച്ച 19ന്
Open in App
Home
Video
Impact Shorts
Web Stories