മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പരമ്പരാഗത കളിമൺ തൊഴിൽ ചെയ്യുന്ന 50 കുടുംബങ്ങളടങ്ങിയ അനശ്വരം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കോട്ടയത്തു നിലമ്പൂർ ചട്ടികളുടെ പ്രദർശന-വില്പന മേള ആരംഭിച്ചു. കോട്ടയം ബസേലിയസ് കോളേജിന് എതിർവശം ഗുഡ്ഷെപ്പേഡ് റോഡിലെ കേസ്റ്റൽ ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം.
ഗ്യാസിലും, അവ്നിലും ഉപയോഗിക്കാവുന്ന കറിചട്ടികൾ, ഇൻഡോർ പ്ലാന്റ് ചട്ടി, മാജിക് കൂജ, കുങ്കുമചെപ്പ്, ശില്പങ്ങൾ തുടങ്ങിയ കളിമൺ ഉപയോഗിച്ചുള്ള വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെമ്പാടും നിലമ്പൂർ ചട്ടികളുടെ പ്രദർശന-വില്പന മേളകൾ ഇവർ സംഘടിപ്പിക്കുന്നുണ്ട്. നൂറ്റിയൻപതിൽ പരം കളിമൺ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളാണ് അനശ്വര സ്വയം സഹായ സംഘം നിർമ്മിക്കുന്നത്. നവംബർ പതിനാലിനു അവസാനിക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. നിരവധി ആളുകളാണ് പ്രദർശന മേള കാണാൻ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ