TRENDING:

'കാട് ' ചിത്ര പ്രദർശനം ; പതിനഞ്ച് കലാകാരൻ മാരുടെ അൻപത് ചിത്രങ്ങൾ

Last Updated:

കോട്ടയം ആർട്ട് ഫൌണ്ടേഷന്റെയും കെഎഫ്ഡിസിയുടെയും നേതൃത്വത്തിൽ കാട്/വീട് ചിത്രപ്രദർശനത്തിന് പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറിയിൽ തുടക്കമായി. പതിനഞ്ച് ചിത്രകാരന്മാരുടെയും ഏഴു ചിത്രകാരികളുടെയും കലാസൃഷ്ടികൾ ഉൾക്കൊള്ളിച്ചുള്ള പ്രദർശനം ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ പതിനാലിനു ആരംഭിച്ച ചിത്രപ്രദർശനം ഇരുപതിനു അവസാനിക്കും. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിരവധി ആളുകളാണ് ചിത്രപ്രദർശനം കാണുവാനായി കോട്ടയം പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറിയിലേക്ക് എത്തുന്നത്. കെഎഫ്ഡിസിയുടെ അരിപ്പ ഇക്കോ ടൂറിസം സെന്ററിലെ ചിത്ര കലാ ക്യാംപിൽ അക്രിലിക് കളറിൽ വരച്ച അൻപത് ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്.പ്രകൃതിയും, മനുഷ്യനും, ജീവജാലങ്ങളുമാണ് ചിത്രങ്ങളിലെ കഥാപാത്രങ്ങൾ. പുതിയ തലമുറയെയും പ്രദർശനത്തിലേക്ക് ആകർഷിക്കുന്ന തരത്തിലാണ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്. രാവിലെ പതിനൊന്നു മുതൽ ആറു വരെയുള്ള ചിത്രപ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kottayam/
'കാട് ' ചിത്ര പ്രദർശനം ; പതിനഞ്ച് കലാകാരൻ മാരുടെ അൻപത് ചിത്രങ്ങൾ
Open in App
Home
Video
Impact Shorts
Web Stories