കോട്ടയം ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള ഈ നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്ന് ഉത്ഭവിച്ചു പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട്ട് കായലിൽ ചെന്നു ചേരുന്നു. ചെറുതും വലുതുമായ മുപ്പത്തിയേട്ട് പോഷക നദികളാൽ സമ്പന്നമാണ് മീനച്ചിലാർ.
തമിഴ്നാട്ടിൽ നിന്നും വന്നവർ നാടുവാണ കാലത്ത് അവരുടെ കുലദൈവമായ മധുര മീനാക്ഷിയുടെ നാമത്തിൽ തങ്ങൾക്കൊരു നാടും നദിയും വേണമെന്ന് ആഗ്രഹിച്ചു. അങ്ങനെ നിലവിൽ വന്ന മീനാക്ഷിയാർ ലോപിച്ചാണ് മീനച്ചിലാർ ആയതെന്നാണ് പറയപ്പെടുന്നത്. പശ്ചിമ ഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന പല അരുവികൾ ചേർന്നാണ് മീനച്ചിലാർ ഉണ്ടാകുന്നത്. ഒരു വർഷം 23490 ലക്ഷം ഘനമീറ്റർ ജലമാണ് മീനച്ചിലാറിൽ കൂടി ഒഴുകുന്നത്. നിരവധി സാംസ്കാരിക നായകരുടെ കൃതികളിലെ പ്രധാന കഥാപാത്രമായും മീനച്ചിലാർ മാറിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ