TRENDING:

“ഏതോ മഴയിൽ” ... മഴയിൽ മാത്രം ഉണരുന്ന കോട്ടയത്തെ ചില പ്രകൃതി സൗന്ദര്യകേന്ദ്രങ്ങൾ

Last Updated:

മഴക്കാലം കേരളത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. പച്ചപ്പാർന്ന പ്രകൃതി, നിറഞ്ഞൊഴുകുന്ന അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ സീസണിൽ, സന്ദർശിക്കുന്നതിലൂടെ മാത്രം കാണാൻ സാധിക്കുന്ന പ്രകൃതിയുടെ അതുല്യമായ കാഴ്ചകളുണ്ട് നമ്മുടെ കോട്ടയത്ത്. ഇതിൽ നിന്നു ചിലത് പരിചയപ്പെടാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മഴക്കാലം കേരളത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. പച്ചപ്പാർന്ന പ്രകൃതി, നിറഞ്ഞൊഴുകുന്ന അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ സീസണിൽ, മാത്രം കാണാൻ ആകുന്ന ചില സൗന്ദര്യകേന്ദ്രങ്ങളുണ്ട് നമ്മുടെ കോട്ടയത്ത്. ഇവ സന്ദർശിക്കുന്നതിലൂടെ പ്രകൃതിയുടെ അതുല്യമായ കാഴ്ചകൾ കാണാൻ സാധിക്കും. ഇതിൽ നിന്നു ചിലത് പരിചയപ്പെടാം.
advertisement

  • കരിവാര വെളളച്ചാട്ടം

മുണ്ടക്കയം ഈസ്റ്റ് ചുരം കയറി തെക്കേമല ഗ്രാമത്തിൽ എത്തുന്ന കാരിവരയിൽ ശക്തമായ മഴയുള്ളപ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു അപൂർവ വെള്ളച്ചാട്ടമുണ്ട്, കാരിഓര വെളളച്ചാട്ടം എന്നറിയപ്പെടുന്ന കരിവാര വെളളച്ചാട്ടം . റോഡരികിലെ പാലത്തിൽ നിന്ന് ഈ വെള്ളച്ചാട്ടം മനോഹരമായി കാണാം. മഴക്കാലത്ത് ഈ വെള്ളച്ചാട്ടത്തിൻ്റെ പൂർണ്ണ സൗന്ദര്യം കാണാൻ നിരവധി യാത്രക്കാർ ഇവിടെ എത്താറുണ്ട്. ഈ സ്ഥലത്തിൻ്റെ അപൂർവതയും അതിൻ്റെ പ്രകൃതി സൗന്ദര്യവും യാത്രക്കാരെ ആകർഷിക്കുന്നു.

advertisement

  • കാവാലിപ്പുഴ കടവ്

2018 ലെ പ്രളയത്തിന് ശേഷം രൂപപ്പെട്ട ഒരു മിനി ബീച്ചാണ് കാവാലിപ്പുഴ കടവ്. പഞ്ചാരമണലിൽ ഇവിടെ നൂറുകണക്കിന് ആളുകൾ ദിവസവും എത്തുന്നു. മീനച്ചിലാറ്റിൽ കുളിക്കാനും കടത്തുവള്ളത്തിൽ യാത്ര ചെയ്യാനും സൗകര്യമുണ്ട്. പ്രളയത്തിൻ്റെ ഫലമായി രൂപപ്പെട്ടെങ്കിലും ഈ ബീച്ച് മഴക്കാലത്ത് പുതിയൊരു അനുഭവമായി മാറുന്നു. പ്രകൃതി സൗന്ദര്യം കൊണ്ടും മണൽപരപ്പുകൊണ്ടും ഇരുന്നറോളം മീറ്റർ നീളത്തിലും നൂറുമീറ്റർ വീതിയിലുമായി അരയേക്കറോളം ഭാഗത്തുള്ള കിടങ്ങൂർ കാവാലിപ്പുഴ കടവ് മിനി ബീച്ച് വിനോദ സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു.

advertisement

  • കളത്തൂർ അരുവിക്കൽ ശിവസുബ്രഹ്മണ്യ ക്ഷേത്രം

കുറവിലങ്ങാട് പഞ്ചായത്തിലെ കളത്തൂർ അരുവിക്കൽ ശിവസുബ്രഹ്മണ്യ ക്ഷേത്രം പ്രകൃതി സൗന്ദര്യത്തിനും ഭക്തിനിർഭരമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ്. ക്ഷേത്രത്തിനു തൊട്ടു മുന്നിലൂടെ ഒഴുകുന്ന അരുവിയും ചെറിയ വെള്ളച്ചാട്ടവും ഇവിടെ കാണാം. സുരക്ഷിതമായ ചെറിയൊരു വെള്ളച്ചാട്ടമാണിത്. ഭക്തരും പ്രകൃതി സ്നേഹികളും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഇടം. ഈ പുണ്യസ്ഥലത്തിൻ്റെ ശാന്തമായ അന്തരീക്ഷം തീർത്തും മനോഹരമാണ്.

advertisement

മഴക്കാലത്ത് മാത്രം ദ്യശ്യമാകുന്ന ഈ മനോഹര കാഴ്ചകൾ കാണേണ്ട അനുഭവമാണ്. പ്രകൃതിയുടെ ഈ കാഴ്ചകൾ മനസ്സിനു കുളിർമയാകുന്നു. മഴക്കാലത്ത് ഈ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ആവശ്യമായ രീതിയിൽ തയ്യാറാക്കേണ്ടത് ഏറെ പ്രധാനമാണ്. കുടകൾ, നല്ല പാദരക്ഷകൾ, ഒ മഴക്കാലത്തിനു അനുയോജ്യമായ വസ്ത്രങ്ങൾ... തുടങ്ങി സുരക്ഷിതമായ യാത്രക്കൊരുങ്ങണം. മഴക്കാലസൗന്ദര്യം അനുഭവിക്കുന്നതിനോടൊപ്പം, ആരോഗ്യപരമായ മുൻകരുതലുകളും ഉണ്ടായിരിക്കണം.

advertisement

പ്രകൃതിയുടെ മഴക്കാല സൗന്ദര്യം ആസ്വദിക്കാനും ഓർമ്മയിൽ നിറയുന്ന അനുഭവങ്ങൾ നേടാനും ഈ സ്ഥലങ്ങൾ സന്ദർശിക്കാം. വേറിട്ടൊരു അനുഭവം നേടാൻ ഈ ഇടങ്ങളിലേക്ക് ഒരു യാത്ര സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. യാത്രയ്ക്ക് ശേഷം മനസ്സിൽ നിറയുന്ന ആ നിറവിൻ്റെ ചിരിയോടെ വീട്ടിലേക്ക് മടങ്ങാം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kottayam/
“ഏതോ മഴയിൽ” ... മഴയിൽ മാത്രം ഉണരുന്ന കോട്ടയത്തെ ചില പ്രകൃതി സൗന്ദര്യകേന്ദ്രങ്ങൾ
Open in App
Home
Video
Impact Shorts
Web Stories