കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടി മൊഴിമാറ്റിയ ദിവസമാണ് ഇതേ വിഷയത്തിന്‍റെ പേരിൽ കോളേജ് മാഗസിന് ഫണ്ട് അനുവദിക്കാത്ത വിവാദവും ഉർന്നുവന്നിരിക്കുന്നത്. വൈദികൻ പ്രതിയായ കേസിൽ പെൺകുട്ടി കൂറ് മാറിയെന്ന് പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന തലശ്ശേരി അഡീഷണൽ ജില്ലാ കോടതി പ്രഖ്യാപിച്ചിരുന്നു. തന്റെ സമ്മതത്തോടെയാണ് ഫാദർ റോബിൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂർത്തിയായിരുന്നുവെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. ജനന തീയതി മാറ്റി പറഞ്ഞ പെൺകുട്ടി,
വൈദികനുമായി കുടുംബ ജീവിതത്തിന് താൻ ആഗ്രഹിക്കുന്നുവെന്നും കോടതിയെ അറിയിച്ചു
advertisement
ആവിഷ്‌ക്കാര സ്വാതന്ത്രത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പഴശിരാജ കോളേജ് സംഭവമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ പി സുജ പ്രതികരിച്ചു. മാനേജ്‌മെന്റ് നിലപാടിനെതിരെ സമരത്തിലേക്ക് നീങ്ങുകയാണ് വിദ്യാര്‍ഥികള്‍. ഓഗസ്റ്റ് 16ന് കോളജില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മാഗസിന്‍ വിവാദം ഉയർന്നുവന്നിരിക്കുന്നത്. കവിത നീക്കം ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് എസ്.എഫ്.ഐ. അതേസമയം കെ എസ് യു മാനേജ്‌മെന്റ് നിലപാടിനൊപ്പമാണ് നിൽക്കുന്നത്.
