57 രാജ്യങ്ങളെ പ്രതിനിധീകരിച്ച് കൊണ്ട് 57 അംബാസിഡർമാരായി വിദ്യാർത്ഥികൾ കോൺഫറൻസിൽ രാഷ്ട്ര പ്രതിനിധികളായി. ഒരോ രാഷ്ട്രത്തിൻ്റെയും വിവിധ വിഷയങ്ങളിലെ നിലപാടുകൾ അംബാസിഡർമാർ അവതരിപ്പിച്ചു. 77 വിദ്യാർത്ഥികളാണ് കോൺഫറൻസിൽ പങ്കെടുത്തത്.
അന്താരാഷ്ട്ര കോൺഫറൻസ് എം കെ രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. വർത്തമാന കാലത്ത് യു എൻ ൻ്റെ പ്രസക്തി വളരെ പ്രധാനമാണെന്നും, ഏത് തരത്തിലുളള പ്രശ്നങ്ങൾക്കും അന്തിമ പരിഹാരം രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹ്യദ സംഭാഷണമാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ ബഹുമുഖ കഴിവുകൾ വികസിപ്പിക്കാനും, വിശാല കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും ഇത്തരത്തിലുള്ള കോൺഫറൻസുകൾ ഏറെ പ്രയോജനപ്രദമാണെന്നും, മാതൃകാപരവും പ്രശംസനീയവുമായ പ്രവർത്തനങ്ങളാണ് ഇത്തരത്തിലുള്ള കോൺഫറൻസുകളെന്നും അദ്ധേഹം കൂട്ടി ചേർത്തു.
advertisement
വിദ്യാർത്ഥികളുടെ നേത്യ പാടവും, നയതന്ത്രം, പൊതു പ്രസംഗം, അന്താരാഷ്ട്ര വിഷയങ്ങളിലെ അവബോധം, സഹകരണം, ടീംസ്പിരിറ്റും, ടീം വർക്കും വികസിപ്പിക്കുക തുടങ്ങിയവയുമാണ് മോഡൽ യുനൈറ്റഡ് നേഷൻ കോൺഫറൻസ് സിമുലേഷൻ സംഘടിപ്പിക്കുക വഴി ലക്ഷ്യം വയ്ക്കുന്നത്.
