TRENDING:

ചരിത്രം കുറിച്ച് കാലിക്കറ്റ്! ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ ഫുട്‌ബോൾ കിരീടം

Last Updated:

മുഖ്യപരിശീലകന്‍ ഡോ. ശിവറാമിൻ്റെ നേതൃത്വത്തിലാണ് കാലിക്കറ്റ് സര്‍വകലാശാല ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന മത്സരത്തില്‍ ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജി.എന്‍.ഡി.യു. അമൃസറിനെ (5-4) എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് കാലിക്കറ്റ് ചാമ്പ്യന്മാരായത്. മുഴുവന്‍ സമയത്ത് ആരും ഗോളടിക്കാതെ സമനിലയിലായപ്പോഴാണ് കളി പെനാല്‍റ്റിയിലേക്ക് നീണ്ടത്. ജി.എന്‍.ഡി.യുവിൻ്റെ അഞ്ചാമത്തെ പെനാല്‍റ്റി കാലിക്കറ്റ് ഗോള്‍കീപ്പര്‍ ലിയാഖത്ത് അലി ഖാന്‍ തടഞ്ഞിടുകയും തൊട്ടുപിറകെ ഹര്‍ഷല്‍ റഹ്‌മാന്‍ കാലിക്കറ്റിനായി വലകുലുക്കുകയും ചെയ്തതോടെയാണ് ചരിത്രനിമിഷം പിറന്നത്. ഖേലേ ഇന്ത്യയുടെ ഈ സീസണിലെ ആദ്യ സ്വര്‍ണം കൂടിയാണിത്. ക്യാപ്റ്റന്‍ നന്ദുകൃഷ്ണ, ആഷിഫ്, സന്തോഷ്, നജീബ് എന്നിവരും കാലിക്കറ്റിനായി ഗോള്‍ നേടി. ഇതോടെ മെഡല്‍ പട്ടികയില്‍ കാലിക്കറ്റ് 28-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് അഡീഷല്‍ സെക്രട്ടറി ഡോ. മമ്ത റാണി അഗര്‍വാളില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ഹുസൈൻ്റെ നേതൃത്വത്തില്‍ ടീം ട്രോഫി ഏറ്റുവാങ്ങി.
News18
News18
advertisement

കെ.പി. ലിയാലത്ത് അലി ഖാന്‍ (എം.ഇ.എസ്. കേവീയം വളാഞ്ചേരി), സി.വി. അഥര്‍വ് (ഫാറൂഖ് കോളേജ്), എന്‍. ദില്‍ഷാദ് (എം.ഇ.എസ്. കേവീയം വളാഞ്ചേരി), പി. നന്ദു കൃഷ്ണ (ഫാറൂഖ് കോളേജ്), എന്‍.പി. മുഹമ്മദ് സഹദ് (ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി), നസീര്‍ (എം.ഇ.എസ്. കേവീയം വളാഞ്ചേരി), വി.പി. വിഷ്ണു പ്രകാശ് (ക്രൈസ്റ്റ് കോളേജ്), പി.പി. ജംഷീദ് അലി -(ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി), പി.പി. അര്‍ഷാദ് (സെൻ്റ് ജോസഫ്സ് ദേവഗിരി), വി.എച്ച്. മിഥിലാജ് (ശ്രീകേരളവര്‍മ, തൃശ്ശൂർ), ഹര്‍ഷല്‍ റഹ്‌മാന്‍, പി.പി. മുഹമ്മദ് ഫായിസ് (ഇ.എം.ഇ.എ. കൊണ്ടോട്ടി), സി.കെ. അതുല്‍ (സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്), ഫുവാദ് ഐമാന്‍ (എം.എ.എം.ഒ. കോളേജ് മുക്കം) എന്നിവരാണ് ടീം അംഗങ്ങള്‍.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുഖ്യപരിശീലകന്‍ ഡോ. ശിവറാമിൻ്റെ നേതൃത്വത്തിലാണ് കാലിക്കറ്റ് സര്‍വകലാശാല ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കിയത്. സഹപരിശീലകന്‍ ഡോ. ഷിഹാബുദ്ദീന്‍, മാനേജര്‍ ഡോ. മുഹമ്മദ് അലി, ഫിസിയോ ഡെന്നി ഡേവിസ് എന്നിവരാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ചരിത്രം കുറിച്ച് കാലിക്കറ്റ്! ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ ഫുട്‌ബോൾ കിരീടം
Open in App
Home
Video
Impact Shorts
Web Stories