സെൻസറി പാർക്ക്, ഫലവൃക്ഷ തോട്ടം, നിരാമയം ഔഷധത്തോട്ടം, പച്ചക്കറികൃഷി, ചുമർച്ചിത്രങ്ങൾ, മറ്റു സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ എന്നിവയാണ് പുണ്യഭവനത്തിൽ നടത്തുന്ന സപ്‌തദിന ക്യാമ്പിൻ്റെ ഭാഗമായി ഒരുക്കുക.
ആസ്റ്റർ മിംസ് വോളണ്ടിയേഴ്‌സിൻ്റെ സഹകരണത്തോടെയാണ് സെൻസറി പാർക്ക് തയാറാക്കുന്നത്. സ്റ്റോറീസ് ട്രീബ്യൂട്ട് പ്ലാന്റേഷൻ്റെ സഹകരണത്തോടെ ഫലവൃക്ഷത്തോട്ടവും എൻ.എസ്.എസ്. യൂണിറ്റ് വിവിധ സ്‌കൂളുകളിൽ നടപ്പാക്കിവരുന്ന നിരാമയം പദ്ധതിയും സ്പെഷ്യൽ സ്‌കൂളുകളിൽ ചിത്രങ്ങൾ വരച്ച് വർണാഭമാക്കുന്ന മഴവില്ല് പദ്ധതിയും വോളണ്ടിയർമാർ ഒരുക്കുന്നുണ്ട്.
ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനം അസിസ്റ്റൻ്റ് കലക്ടർ ഡോ. എസ് മോഹന പ്രിയ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ടി മുഹമ്മദ് സലീം അധ്യക്ഷനായി. സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസർ എം അഞ്ജു മോഹൻ, വനിത-ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ സബീന ബീഗം, ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് അസീം, ജെൻഡർ പാർക്ക് അസ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രേമൻ തറവട്ടത്ത്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷിജി എ റഹ്മാൻ, എച്ച്.എം.ഡി.സി. സൂപ്രണ്ട് പി.ആർ. രാധിക, വോളണ്ടിയർ സെക്രട്ടറി എം ഷാദിൽ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ്. ജില്ലാ കോഓഡിനേറ്റർ ഫസീൽ അഹമ്മദ് പദ്ധതി വിശദീകരിച്ചു.
advertisement
