2023-ൽ തുടക്കമിട്ടതാണ് 'ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകൾ' പദ്ധതി. രണ്ട് വർഷം പൂർത്തിയാവുമ്പോഴേക്കുമാണ് 24 വെൽനസ് സെൻ്ററുകളെന്ന ലക്ഷ്യത്തിലെത്തിയത്. ഇതൊരു അഭിമാനനേട്ടമായാണ് കോർപ്പറേഷൻ വിലയിരുത്തുന്നത്. 'എല്ലാവർക്കും ആരോഗ്യം' എന്ന മുദ്രാവക്യമുയർത്തി കൊണ്ട് ആരോഗ്യനയത്തിൻ്റെ ഭാഗമായി സ്ഥാപിക്കുന്ന സൗജന്യ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകൾ.
പകൽ ഒരു മണി മുതൽ രാത്രി ഏഴ് വരെ ഒ പി സേവനം ലഭിക്കുന്ന ഇവിടെ കൗമാര ക്ലിനിക്ക്, വാക്‌സിനേഷൻ എന്നിവയ്ക്ക് പുറമെ ജീവിതശൈലി രോഗങ്ങൾ, മാനസിക പിരിമുറുക്കം, ലഹരി ഉപയോഗം എന്നിവ നിയന്ത്രിക്കാനായി ബോധവൽക്കരണം, പകർച്ചവ്യാധി നിയന്ത്രണവും ചികിത്സയും പകർച്ചേതര രോഗങ്ങളുടെ ചികിത്സ എന്നിവ ലഭ്യമാക്കും. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ക്ലീനിങ് ജീവനക്കാരൻ എന്നിവരുടെ സേവനവും ഒപ്പമുണ്ടാവും. യോഗ, ഓപ്പൺ ജിം, വയോജനങ്ങൾക്കുള്ള സായാഹ്ന ഉല്ലാസ കേന്ദ്രം തുടങ്ങിയ സംവിധാനങ്ങളും പലയിടങ്ങളിലും സജ്ജമായി വരുന്നുണ്ട്.
advertisement