എസ് എം സ്വീറ്റ്മീറ്റ് സ്ട്രീറ്റ് ആയി ഞങ്ടെ മിട്ടായി തെരുവ് വ്യാപിക്കുന്നു. കോഴിക്കോട് നഗരത്തിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഷോപ്പിംഗ് സ്ഥലമാണിത്. സാമൂതിരി ഭരണകാലം മുതലുള്ള സമ്പന്നമായ ചരിത്രമുള്ള ഒരു കാൽനട മേഖല. കൊട്ടാരത്തിൻ്റെ മതിലിന് പുറത്ത് കടകൾ സ്ഥാപിക്കാൻ ഗുജറാത്തിൽ നിന്നുള്ള മധുര പലഹാര നിർമ്മാതാക്കളെ സാമൂതിരി ക്ഷണിച്ചു. ഇന്ന് മധുര പലഹാരങ്ങൾ മുതൽ തുണിത്തരങ്ങൾ, ഇലക്‌ട്രോണിക്‌സ്, സുഗന്ധവ്യഞ്ജനങ്ങൾ വരെയുള്ള വിവിധയിനം സാധനങ്ങൾ വാങ്ങാൻ കഴിയുന്ന കോഴിക്കോട്ടെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നാണ് മിഠായി തെരുവ് അല്ലെങ്കിൽ എസ് എം സ്ട്രീറ്റ്.
advertisement
മിഠായി തെരുവിലെ കാഴ്ചകൾ
പ്രശസ്തവുമായ കോഴിക്കോട് ഹൽവയും മറ്റ് വിവിധ മധുര പലഹാരങ്ങളും വാങ്ങാൻ കഴിയുന്ന ഒരു കേന്ദ്രം കൂടിയാണിത്. ടൗൺ ഹാൾ പോലെ കോഴിക്കോടിൻ്റെ പല പ്രധാന ലാൻഡ്‌മാർക്കുകളും എസ് എം സ്ട്രീറ്റിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അവധി ദിവസങ്ങളിൽ കോഴിക്കോട്ടുകാർ ഒത്തുകൂടുന്ന ഒരു പ്രധാന ആകർഷണമാണ് മിഠായി തെരുവെന്ന് പറയാം. മറ്റ് ജില്ലകളിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തുന്നവർക്കും ഇവിടം ഒരു പ്രധാന ഷോപ്പിങ് പോയിൻ്റായി മാറി കഴിഞ്ഞു.