ഇന്ന് രാവിലെയാണ് ജിയ റാം ജിലോട്ടിനെ മരിച്ച നിലയിൽ കണ്ടത്. തജ്മൽ ബീവി എന്ന സഹതടവുകാരിയാണ് ജിലോട്ടിനെ ആക്രമിച്ചത്. ഇന്ന് പുലർച്ചെ അഞ്ചിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി അന്തേവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ജിയ റാമിനേയും തജ്മൽ ബീവിയേയും രണ്ട് സെല്ലുകളിലേക്ക് മാറ്റിയിരുന്നു. അസ്വഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
advertisement
ഇന്നലെ രാത്രി 7നും 8നും ഇടയ്ക്കാണ് അഞ്ചാം വാർഡിലെ 10–ാം സെല്ലിൽ തർക്കം നടന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് കെ.സി രമേശ് അറിയിച്ചു.
കാമുകന്റെ ഭാര്യയെയും നാലുമക്കളെയും കൊലപ്പെടുത്തിയ 32 കാരി അറസ്റ്റിൽ; കൊല നടത്തിയത് വിവാഹം കഴിക്കാൻ വിസമ്മതിച്ച വൈരാഗ്യത്തിൽ
കാമുകന്റെ ഭാര്യയായ 30 കാരിയെയും നാലു കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തിൽ 32കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു സ്വദേശിയായ പ്രതി കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവാണ്. പ്രതിയുടെയും ഇരയുടെയും പേര് ലക്ഷ്മി എന്നാണ്. ഞായറാഴ്ച പുലർച്ചെയാണ് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗർ പ്രദേശത്ത് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്.
Also Read-ഭാര്യയെ കടന്നുപിടിച്ചത് തടയാനെത്തിയയാളെ വെട്ടിക്കൊല്ലാൻ ശ്രമം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
ഇരയുടെ മക്കളായ കോമള (8), രാജ് (10), കുനാൽ (5) എന്നിവരും അനന്തരവനായ ഗോവിന്ദയും (13) ആണ് കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വ്യാപാരിയായ ഗംഗാറാമുമായി പ്രതി അവിഹിത ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.
ഞായറാഴ്ച പുലർച്ചെ 12.45 ഓടെ ഇരുചക്രവാഹനത്തിൽ അരിവാളുമായി പ്രതി ഗംഗാറാമിന്റെ വീട്ടിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കൊലപാതകം നടത്തിയ ശേഷം ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. ഗംഗാറാം ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.
“ആദ്യം കൊലപാതകത്തിൽ ഗംഗാറാമിനെയാണ് സംശയിച്ചത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനെതിരെ തെളിവുകളൊന്നുമില്ല. സംഭവം നടക്കുമ്പോൾ ഇയാൾ ഹൈദരാബാദിലായിരുന്നു. എന്നാൽ ഗംഗാറാമും ലക്ഷ്മിയും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് മനസ്സിലായി. പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ഗംഗാറാമിന്റെ വീടിന് സമീപമുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തപ്പോൾ, ലക്ഷ്മി (പ്രതി) തന്റെ വാഹനവുമായി രാത്രി വൈകി അവിടെയെത്തിയെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു,” -ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
