ഹൈദരാബാദ്: തെരുവുനായയെ (Stray Dog) ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹൈദരാബാദിലെ മൃഗസംരക്ഷണ പ്രവർത്തകൻ പൃഥ്വി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് (sexually assaulting dog).
നായയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതുകാണിച്ചാണ് പൃഥ്വി പൊലീസിൽ പരാതി നൽകിയത്. തെരുവുപട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നയാളുടെ വീഡിയോ ഫെബ്രുവരി 5 നാണ് തനിക്ക് ലഭിച്ചതെന്ന് പൃഥ്വി പറയുന്നു.
ഹൈദരാബാദിലെ നല്ലകുണ്ഡയിലുള്ള നരസിംഹ ബസ്തിയിലാണ് സംഭവം. മൂന്നോളം ദിവസങ്ങളിൽ ഇയാൾ ഇതേ പ്രവർത്തി ആവർത്തിച്ചിരുന്നതായും പൃഥ്വി പറയുന്നു.
Also Read-
Arrest | ഭാര്യയെ കടന്നുപിടിച്ചത് തടയാനെത്തിയയാളെ വെട്ടിക്കൊല്ലാൻ ശ്രമം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നവരും ക്രൂരമായ ക്രൂരതകൾ ചെയ്യുന്നവരും സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുൾപ്പെടെയുള്ള സമൂഹത്തിലെ മറ്റ് ദുർബലരായവർക്കെതിരെയും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്ന് ഗവേഷണത്തിൽ കണ്ടെത്തിയതായും പൃഥ്വി ചൂണ്ടിക്കാട്ടി.
'മദ്യപിക്കാൻ വരുന്നോ?’; മദ്യലഹരിയിൽ പെരുമ്പാമ്പുമായി സ്കൂട്ടർ സവാരി നടത്തിയ യുവാവിനെതിരെ കേസ്
കോഴിക്കോട് (Kozhikode) കൊയിലാണ്ടിയിൽ രാത്രി യുവാവ് പെരുമ്പാമ്പുമായി (python)സ്കൂട്ടറിൽ സവാരി നടത്തിയതിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ വനംവകുപ്പ് കേസെടുത്തു. ജനുവരി 29നായിരുന്നു സംഭവം. രാത്രിയോടെ മദ്യപിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ ജിത്തു സ്കൂട്ടറിന് പിന്നിലാണ് പെരുമ്പാമ്പിനെ സൂക്ഷിച്ചിരുന്നത്.
Also Read-
Acquitted| സ്ഥലം വാങ്ങിയതിലെ തര്‍ക്കം; പോക്സോ കേസില്‍ കുടുക്കിയ 70 കാരനെ അഞ്ചുവര്‍ഷത്തിനുശേഷം വെറുതെ വിട്ടു
‘എന്നോടൊപ്പം മദ്യപിക്കാൻ വരുന്നോ?’, 'ഇതാണെന്റെ മുത്തുമോൻ' എന്ന് പറഞ്ഞ് പാമ്പിന്റെ തല പിടിച്ച് ഉയർത്തുകയും ഉയർത്തിയെടുത്ത് കഴുത്തിൽ ചുറ്റുകയും ചെയ്യുന്നുണ്ട്. പിന്നീട് ഇയാൾ പാമ്പിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തത്.
കൊയിലാണ്ടി സ്റ്റേഷനിലെ രജിസ്റ്ററിൽ ജിത്തു പാമ്പിനെ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ ‘സർപ്പ’ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്ത റെസ്ക്യുവർ സ്റ്റേഷനിൽ ചെന്ന് പാമ്പിനെ എടുത്ത് വനത്തിൽ കൊണ്ട് തുറന്നു വിടുകയും ചെയ്തു. ഇക്കാര്യങ്ങള്‍ വനം വകുപ്പ് സ്ഥിരീകരിച്ചു. എന്നാൽ പാമ്പിനെ സ്കൂട്ടറിൽ വച്ചുള്ള യുവാവിന്റെ യാത്രയുടെ വിഡിയോ പുറത്തു വന്നതോടെയാണ് വനം വകുപ്പ് വീണ്ടും കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
സംരക്ഷിത വന്യ മൃഗങ്ങളുടെ പട്ടികയിൽ ഷെഡ്യൂൾ ഒന്നിൽ പെടുന്നതാണ് പെരുമ്പാമ്പ്. യുവാവിനു വേണ്ടി വനം വകുപ്പ് സംഘം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.