TRENDING:

കോഴിക്കോട് ആസ്ട്രോണമി ഗ്യാലറിയിലെ കൗതുക കാഴ്ചകൾ

Last Updated:

ബഹിരാകാശ ശാസ്ത്രത്തെ അടുത്തറിയാൻ ലക്ഷ്യമിട്ടാണ് ഒന്നരക്കോടിയോളം ചെലവിൽ പ്ലാനറ്റോറിയം റീജിയണൽ സയൻസ് സെൻ്ററിൽ ഗ്യാലറി നിർമിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദൂരദർശിനിയിലൂടെ ആകാശം വീക്ഷിക്കുന്ന ഗലീലിയോ ഗലിലി, ന്യൂട്ടോണിയൻ മുതൽ കാസെഗ്രേനിയൻ ഡിസൈനുകൾ വരെയുള്ള ദൂരദർശിനികളുടെ പരിണാമം, സൗരയൂഥവും അതിന് പുറത്തുള്ള വിവിധങ്ങളായ ബാഹ്യാകാശ വസ്തുക്കളുടെ മാതൃകകളും അവയുടെ ത്രിമാന വീഡിയോ പ്രദർശനവും... അനന്തമായ ആകാശത്തെ വിസ്മയക്കാഴ്ചകളുടെ ലോകം തുറന്നു കൊണ്ടു നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത കോഴിക്കോട്ടെ പാനെറ്റോറിയത്തിലെ (Regional Science Centre & Planetarium, Kozhikode) 'ആസ്ട്രോണമി ഗ്യാലറി'.  ബഹിരാകാശ ശാസ്ത്രത്തെ അടുത്തറിയാൻ ലക്ഷ്യമിട്ടാണ് ഒന്നരക്കോടിയോളം ചെലവിൽ പ്ലാനറ്റോറിയം റീജിയണൽ സയൻസ് സെൻ്ററിൽ ഗ്യാലറി നിർമിച്ചത്.
അസ്‌ട്രോണമി ഗാലറി, പ്ലാനറ്റോറിയം റീജിയണൽ സെൻ്റർ 
അസ്‌ട്രോണമി ഗാലറി, പ്ലാനറ്റോറിയം റീജിയണൽ സെൻ്റർ 
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വീഡിയോവാൾ വഴി ബിഗ് ബാങ് സിദ്ധാന്തം, ഓരോ ഗ്രഹങ്ങളുടെയും ഗുരുത്വാകർഷണ വ്യത്യാസം തുടങ്ങിയവ ആധുനിക സ്ലൈഡിങ് ഗ്ലാസ് ഡോർ സംവിധാനമുള്ള ഹാളിൽ അടുത്തറിയാം. അരിസ്റ്റോട്ടിൽ, ടോളമി, ആര്യഭട്ട, കോപ്പർനിക്കസ് തുടങ്ങിയ മഹാരഥന്മാരുടെ ജ്യോതിശാസ്ത്ര സംഭാവനകളെ ഗ്യാലറിയിൽ പുനരവലോകനം ചെയ്യുന്നുമുണ്ട്. ടെക്നോളജി ഡ്രിവൻ, ഇൻ്ററാക്ടിവ് മൾട്ടിമീഡിയ സംവിധാനങ്ങളും ഇവിടെ പ്ലാനറ്റോറിയത്തിൽ ഉൾപ്പെടുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട് ആസ്ട്രോണമി ഗ്യാലറിയിലെ കൗതുക കാഴ്ചകൾ
Open in App
Home
Video
Impact Shorts
Web Stories