ബേപ്പൂർ കടപ്പുറത്തെ കാറ്റിനൊപ്പം ഉയർന്നും താഴ്ന്നും ഒഴുകി നീങ്ങിയ സെയിലിംഗ് ബോട്ട് മത്സരം ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിൻ്റെ കടുപ്പമേറിയ മത്സര ഇനങ്ങളിലൊന്നായി കാഴ്ചക്കാരിൽ ആവേശം നിറച്ചു.
വാട്ടർ ഫെസ്റ്റിൻ്റെ രണ്ടാം ദിന കാഴ്ച്ചകൾ തദ്ദേശീയർക്ക് പുതിയ അനുഭവങ്ങളായി മാറി. ഒപ്റ്റിമിസ്റ്റ് (ആറ് ടീമുകൾ), ഫൺ ബോട്ട് (ഏഴ് ടീമുകൾ), വിൻഡ് സർഫിംഗ് എന്നീ ഇനങ്ങളിലായി 21 മത്സരാർഥികൾ മത്സരത്തിൽ പങ്കെടുത്തു. വിവിധ ഘട്ടങ്ങളിലായി മാറ്റുരക്കുന്ന മത്സരത്തിൽ ഓരോ ഘട്ടത്തിലെയും മാർക്കുകൾ പരിഗണിച്ചാണ് വിജയിയെ പ്രഖ്യാപിക്കുക. ഒപ്റ്റിമിസ്റ്റ് വിഭാഗത്തിലെ ചാമ്പ്യന് ഫെസ്റ്റിൻ്റെ അവസാന ദിനം ബേപ്പൂർ സെയിലിംഗ് ട്രോഫി നൽകും.
advertisement
ആദ്യ ഘട്ടത്തിൽ നാല് റേസുകളിലായി കോഴിക്കോട് ജില്ലയിൽ നിന്നുള്ള വാട്ടർ സ്പോർട്സ് സെയിലിംഗ് അക്കാദമിയിലെ കുട്ടികളും ബാംഗ്ലൂർ, ഗോവ, മൈസൂർ, മംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ് മത്സര വിഭാഗത്തിൽ പങ്കെടുത്തത്.
