TRENDING:

കലോത്സവ നഗരിയിൽ പോലീസിൻ്റെ 'മധുരമായ' മാതൃക: സൗജന്യ ചുക്കുകാപ്പിയുമായി കേരളാ പോലീസ് അസോസിയേഷൻ

Last Updated:

ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുക എന്ന ആശയമായാണ് കലോത്സവ നഗരിയിൽ മധുരവുമായി പോലീസ് അസോസിയഷനും പോലീസ് ഓഫീസേർസ് അസോസിയേഷനും എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരള പോലീസ് അസോസിയേഷൻ്റെയും പോലീസ് ഓഫീസേർസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വേദിയായ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ ഒന്നാം വേദിക്ക് സമീപം സൗജന്യ ചുക്കുകാപ്പി കുടിവെള്ള വിതരണം നടത്തി വേറിട്ട ഒരു മാതൃകയായി മാറി.
News18
News18
advertisement

പൂർണ്ണമായി കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസുകാരിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ചാണ് വർഷങ്ങളായി ചുക്കു കാപ്പി വിതരണം നടത്തിവരുന്നത്. കലാ മാമാങ്കത്തിനെത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പ്രേക്ഷകർക്കുമെല്ലാം പോലീസിൻ്റെ ഈ ഇടപെടൽ മധുരമേകുന്നു. നാടും നഗരവുമെല്ലാം ആഹ്ലാദ തിമർപ്പിലാകുമ്പോൾ കേരള പോലീസും അവർക്കൊപ്പം കൈകോർക്കുകയാണ്. ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുക എന്ന ആശയമായാണ് കലോത്സവ നഗരിയിൽ മധുരവുമായി പോലീസ് അസോസിയഷനും പോലീസ് ഓഫീസേർസ് അസോസിയേഷനും എത്തിയത്.

ചുക്കുകാപ്പിയിൽ ചുക്കും കുരുമുളകും തുളസിയും കറുക പട്ടയും ഗ്രാമ്പുവും ഏലവും തുടങ്ങിയ നിരവധി ആയുർവേദ ചേരുവകൾ ചേർക്കുന്നു. നല്ല സ്വീകാര്യതയോടെയാണ് ജനങ്ങൾ ഇത് ഏറ്റെടുത്തിട്ടുള്ളത്. മികച്ച അഭിപ്രായങ്ങളാണ് ഇവിടെ വച്ചിട്ടുള്ള അഭിപ്രായ പുസ്തകത്തിൽ രേഖപ്പെടുത്തി കാണുന്നത്. ഈ മാസം 25ന് കൊയിലാണ്ടി സബ് ഇൻസ്പെക്ടർ സുജിലേഷ് ഉദ്ഘാടനം ചെയ്തു കൊണ്ട് ആരംഭിച്ച ചുക്കുകാപ്പി വിതരണം കലോത്സവം കഴിയുന്നതുവരെ തുടരും. KPOA സംസ്ഥാന നിർവ്വാഹക സമിതി അംഗം മുഹമ്മദ്, ജില്ലാ ട്രഷറർ രഞ്ജിഷ്, KPA ജില്ലാ സെക്രട്ടറി രജീഷ് ചേമേരി, പ്രസിഡൻ്റ് സുനിൽ വി പി, ട്രഷറർ സുഭാഷ് കെ.സി. എന്നിവരുടെ മേൽനോട്ടത്തിൽ കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസുകാർ തന്നെയാണ് ഇതിൻ്റെ നിർമ്മാണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഡ്യൂട്ടിക്കിടയിലെയും ഡ്യൂട്ടികഴിഞ്ഞുമുള്ള വിശ്രമ വേളയിലും നൈറ്റ് റസ്റ്റ് സമയത്തും പൊതുജന സേവനത്തിനായി ഇറങ്ങുന്ന പോലീസ് സംഘടന തികഞ്ഞ മാതൃകയോടെയാണ്  മറ്റിടങ്ങളിലെന്നപോലെ കലോത്സവവേദിയിലും റവന്യൂ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന വിദ്യാർത്ഥി - അധ്യാപക, രക്ഷിതാക്കൾക്ക് വേറിട്ട ഒരു അനുഭവം പങ്കുവയ്ക്കുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കലോത്സവ നഗരിയിൽ പോലീസിൻ്റെ 'മധുരമായ' മാതൃക: സൗജന്യ ചുക്കുകാപ്പിയുമായി കേരളാ പോലീസ് അസോസിയേഷൻ
Open in App
Home
Video
Impact Shorts
Web Stories