ശാസ്ത്രമേള (എച്ച്എസ്എസ്) വിഭാഗത്തിൽ: മേലടി ഉപജില്ല ഒന്നാം സ്ഥാനം നേടി. വടകര ഉപജില്ല രണ്ടാം സ്ഥാനവും ചേവായൂർ ഉപജില്ല മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂൾ വിഭാഗം: കോഴിക്കോട് റൂറൽ ഉപജില്ല ഒന്നാമതെത്തി. തോടന്നൂർ രണ്ടാമതും കുന്നുമ്മൽ മൂന്നാമതുമെത്തി.
പ്രവൃത്തി പരിചയമേള (എച്ച്എസ്എസ്) വിഭാഗത്തിൽ: കോഴിക്കോട് സിറ്റി ഉപജില്ല ചാംപ്യന്മാരായി. മുക്കം രണ്ടാം സ്ഥാനവും കുന്നുമ്മൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ കുന്നുമ്മൽ ഒന്നാം സ്ഥാനത്തും പേരാമ്പ്ര മുക്കം ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനത്തുമെത്തി.
advertisement
സാമൂഹിക ശാസ്ത്രമേള (എച്ച്എസ്എസ്) വിഭാഗത്തിൽ വടകര ഉപജില്ല ജേതാക്കളായി. കോഴിക്കോട് സിറ്റിക്കാണു രണ്ടാം സ്ഥാനം. മേലടി മൂന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മേലടി, പേരാമ്പ്ര ഉപജില്ലകൾ ഒന്നാം സ്ഥാനം പങ്കിട്ടു. തോടന്നൂർ രണ്ടാം സ്ഥാനവും കൊടുവള്ളി മൂന്നാം സ്ഥാനവും നേടി.
