ശുചിത്വം, ശാസ്ത്രീയ മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ വിവിധ ക്യാമ്പയിൻ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് സ്വച്ഛതാ ഹി സേവ അവാർഡുകൾ നൽകിയത്. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം പേരാമ്പ്ര, കുന്നമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകൾക്കും ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം പെരുമണ്ണ, ഒളവണ്ണ, പേരാമ്പ്ര ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭയ്ക്കുള്ള പുരസ്കാരം രാമനാട്ടുകര നഗരസഭയ്ക്കും ലഭിച്ചു.
വ്യത്യസ്ഥവും നൂതനവുമായ പ്രവർത്തനങ്ങൾ നടത്തിയതിന് കോഴിക്കോട് കോർപ്പറേഷനും ആദരം ഏറ്റുവാങ്ങി. ക്യാമ്പയിനുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകൾ, എൻഎസ്എസ് യൂണിറ്റുകൾ തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു. മലബാർ ക്രിസ്റ്റ്യൻ കോളേജ്, ഫറോക്ക് ട്രയിനിങ് കോളേജ്, സി.കെ.ജി.എം. ഗവ. കോളേജ് എന്നിവയ്ക്ക് പ്രത്യേക പുരസ്കാരങ്ങളും സമ്മാനിച്ചു.
advertisement
