മേളയുടെ ഭാഗമായി ഖാദി ഉൽപ്പന്നങ്ങൾക്ക് 30% വരെ ഗവ: റിബേറ്റ് അനുവദിച്ചിട്ടുണ്ട്. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനവും, ഫർണിച്ചറുകൾ, ലതർ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് 10 ശതമാനം കിഴിവും ഉണ്ട്. സർക്കാർ - അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പലിശരഹിത തവണവ്യവസ്ഥകളിലൂടെ സാധനങ്ങൾ സ്വന്തമാക്കുന്നതിനുള്ള അവസരമുണ്ട്. വാഹനങ്ങൾക്കും ഉപഭോക്താക്കൾക്കും വൈക്കം മുഹമ്മദ് ബഷീർ റോഡിലൂടെ മേളനഗരിയിലേക്ക് പ്രവേശിക്കാവുന്നതാണ്. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് സന്ദർശന സമയം. മേള ജനുവരി നാലിന് സമാപിക്കും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ വീതം ലഭിക്കുന്നതാകും. ഒന്നാം സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും, രണ്ടാം സമ്മാനമായി 3000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും, മൂന്നാം സമ്മാനമായി 2000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും ഉപഭോക്താക്കൾക്ക് ലഭിക്കും.
advertisement
ഖാദിമേളയിൽ നിന്ന്
വലിയ ഷോപ്പിംഗ് മാളുകളിൽ വലിയ വിലക്ക് ലഭ്യമായിരുന്ന ഇൻഡോർ ഫൗണ്ടൈനുകൾ, ഷോപ്പീസുകൾ, ഫോട്ടോ ഫ്രെയിംസ്, ഓയിൽ പെയിൻ്റിങ്ങുകൾ, പ്രസൻ്റേഷൻ ഗിഫ്റ്റ് സാധനങ്ങൾ, കമ്പനി വാച്ചുകൾ, ബാഗുകൾ എന്നിവ ഇവിടെ വിൽക്കപ്പെടുന്നുണ്ട്.