TRENDING:

കോഴിക്കോടിന് പുതിയ ഫുട്ബോൾ മുഖം: ഇ എം എസ് സ്റ്റേഡിയം നവീകരണത്തിലേക്ക്

Last Updated:

ഇ എം എസ് സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി അന്താരാഷ്ട്ര മത്സരങ്ങൾക്ക് കോഴിക്കോടിനെ വേദിയാക്കുകയാണ് കേരള ഫുട്ബാൾ അസോസിയേഷൻ്റെ ലക്ഷ്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഓൾഡ് ട്രാഫോർഡ് എന്ന പോലെയാണ് കോഴിക്കോട്ടുകാർക്ക് ഇ എം എസ് സ്റ്റേഡിയം. മലബാറിൻ്റെ ഫുട്ബാൾ വികസനത്തിനുവേണ്ടി ഇ എം എസ് സ്റ്റേഡിയത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി കോഴിക്കോട് കോർപ്പറേഷന് വേണ്ടി 100 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചു കഴിഞ്ഞു കേരള ഫുട്ബോൾ അസോസിയേഷൻ.
കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം
കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം
advertisement

സ്റ്റേഡിയം നവീകരണത്തിനായുള്ള ചെലവ് ഫുട്‌ബോൾ അസോസിയേഷൻ വഹിക്കും. ഇ എം എസ് സ്റ്റേഡിയത്തിൻ്റെ നടത്തിപ്പു ചുമതല കേരള ഫുട്ബാൾ അസോസിയേഷൻ്റെ നേതൃത്വത്തിലാണ്. ഇതുസംബന്ധിച്ച് അസോസിയേഷനും കോഴിക്കോട് കോർപ്പറേഷൻ ധനകാര്യ കമ്മിറ്റി അധികൃതരും ജൂലൈ മാസം18-ന് യോഗം ചേർന്നിട്ടുണ്ട്. ഇ എം എസ് സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി അന്താരാഷ്ട്ര മത്സരങ്ങൾക്ക് കോഴിക്കോടിനെ വേദിയാക്കുകയാണ് കേരള ഫുട്ബാൾ അസോസിയേഷൻ്റെ ലക്ഷ്യം. ഇതോടെ സ്റ്റേഡിയത്തിൻ്റെ മുഖച്ഛായതന്നെ മാറുമെന്നാണ് അസോസിയേഷൻ്റെ വിലയിരുത്തൽ. യോഗത്തിൽ സ്റ്റേഡിയത്തിൽനിന്ന് കോർപ്പറേഷന് ലഭിക്കുന്ന വരുമാനത്തെക്കുറിച്ചും നടത്തിപ്പിലെ നടപടിക്രമങ്ങളെക്കുറിച്ചും വ്യക്തമായ വിവരം നൽകാൻ കെഎഫ്എയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിറ്റിയംഗങ്ങൾ പറഞ്ഞു. എ, ബി, സി, ഡി എന്നിങ്ങനെ നാലുഘട്ടങ്ങളായാണ് പ്രവൃത്തി പൂർത്തിയാക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നഗരമധ്യത്തിലായതിനാലും സൂപ്പർ ലിഗ് കേരള, ഐ ലീഗ് മത്സരങ്ങളുൾപ്പെടെ നടക്കാനിരിക്കുന്നതിനാലുമാണ് ഘട്ടങ്ങളിലായി പ്രവൃത്തി നടത്തുന്നത്. മത്സരങ്ങൾ നടത്തുന്നതിന് തടസ്സമാകാത്ത രീതിയിലാണ് പ്രവൃത്തി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ഇ എം എസ് സ്റ്റേഡിയത്തിൻ്റെ വികസനത്തിലൂടെ മലബാറിൽ പുതിയ ഫുട്ബോൾ മാമാങ്കം കൊടികയറും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോടിന് പുതിയ ഫുട്ബോൾ മുഖം: ഇ എം എസ് സ്റ്റേഡിയം നവീകരണത്തിലേക്ക്
Open in App
Home
Video
Impact Shorts
Web Stories