മൂന്ന് വർഷമായി ഇവർ ഈ ബസിലെ സ്ഥിരം യാത്രക്കാരാണ്. മറ്റൊരു ബസ് ജീവനക്കാർക്കും ഇല്ലാത്ത സ്നേഹമാണ് ഞങ്ങൾക്ക് അവരോട്. നമ്മുടെ കലാലയ ജീവിതത്തിൽ അവർക്കും വലിയ പങ്കുണ്ട്. മുഖം കറുപ്പിക്കാത്ത, ചീത്ത പറയാത്ത ബസ് ജീവനക്കാരോട് ഞങ്ങൾക്കുള്ള സ്നേഹം എസ്.ടി.കോട്ടയിൽ ഒരിക്കലെങ്കിലും ബസിൽ യാത്ര ചെയ്തവർക്ക് മനസ്സിലാകുമെന്ന് ഇവർ പറയുന്നു.
വർഷങ്ങളായി ബസിൽ ജോലി ചെയ്യുന്ന മുരളിയും അനിയും ഈ തൊഴിലിൽ ആദ്യമായി ഒരു സമ്മാനം ലഭിച്ചതിൽ സന്തോഷവും ആശ്ചര്യവുമാണ്. സമ്മാനം കിട്ടിയ ഷർട്ടും മുണ്ടുമെല്ലാം ഇരുവർക്കും ഇഷ്ടമായെന്നും, വീട്ടില് കാണിച്ചപ്പോഞ വീട്ടുകാരെന്നാം ഏറെ സന്തോഷിച്ചെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അനിയും മുരളിയും പറയുന്നു.
advertisement
മെഡിക്കൽ കോളേജ്-വെള്ളാലിമാട്കുന്ന് റൂട്ടിൽ ആകെ രണ്ട് ബസുകളാണ് ഓടുന്നത്, ബസിനെ ആശ്രയിക്കുന്നവരെല്ലാം സ്ഥിരം യാത്രക്കാരാണ്. എല്ലാവരോടും എന്നും നന്നായി മാത്രമേ പെരുമാറുളളൂ. ദിവസവും കാണുന്നവരല്ലെ മുരളിയും അനിയും പറഞ്ഞു. രാവിലെയും വൈകിട്ടും ബസിൽ നിറയെ കുട്ടികളുണ്ടാകും. എസ്.ടി. കൻസഷൻ കോട്ടയിൽ ബസിൽ യാത്ര ചെയ്യുന്ന കുട്ടികളെ, ചില ബസ് ജീവക്കാരെ പോലെ വഴക്കു പറയുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യാറില്ല, എല്ലാവരോടും സ്‌നേഹം മാത്രമേയുള്ളുവെന്നും അതുകൊണ്ടാണ് കുട്ടികളെ സമ്മാനങ്ങൾ നൽകാൻ പ്രേരിപ്പിക്കുന്നതെന്നും അനിയും മുരളിയും പറയുന്നു.