പൊതുജനങ്ങൾക്കിടയിൽ ലഹരിക്കെതിരെ ശക്തമായ അവബോധം സൃഷ്ടിക്കുന്നതിനും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായാണ് നിയമസഭ മണ്ഡലങ്ങളിൽ എംഎൽഎ മാരുടെ നേതൃത്വത്തിൽ മണ്ഡലം കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി ഔട്ട് റീച് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്. ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ വിഷയങ്ങളിലായി ക്ലാസുകൾ സംഘടിപ്പിച്ചു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ജിതേഷ് വിഷയാവതരണം നടത്തി. കോഴിക്കോട് ഗവ. ലോ കോളേജ് അസി. പ്രൊഫസർ ബിനീഷ് നിയമം എന്ന വിഷയത്തിലും, കുന്ദമംഗലം പ്രൈമറി ഹെൽത്ത് സെൻ്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിവൻ ആരോഗ്യം, വ്യായാമം എന്നീ വിഷയങ്ങളിലും ക്ലാസുകൾ കൈകാര്യം ചെയ്തു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എൻ ജലാലുദ്ദീൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിനും നേതൃത്വം നൽകി.
advertisement
കുന്ദമംഗലം വിമുക്തി മിഷൻ കുന്നമംഗലം നിയോജക മണ്ഡലം കമ്മ്യൂണിറ്റി ഔട്ട് റീച് പ്രോഗ്രാമിൻ്റെ ഭാഗമായി കുന്നമംഗലം പഴയ ബസ്റ്റാൻഡ് പരിസരത്ത് എസ് എൻ ഇ എസ് കോളേജ് ചാത്തമംഗലം, ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കുന്ദമംഗലം എന്നിവരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ എസ് പി സി വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന, വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥർ, സ്കൂൾ കോളേജ് അധ്യാപകർ, സാമൂഹ്യ സാംസ്കാരിക നേതാക്കൾ എന്നിവരുടെ നേതൃത്വത്തിലുള്ള റാലിയും കോഴിക്കോട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു.
