TRENDING:

ബഡ്ജറ്റ് ടൂറിസം പദ്ധതി; കെഎസ്ആർടിസി കോഴിക്കോട് ജില്ലയിൽ നേടിയത് 84 ലക്ഷം രൂപയുടെ വരുമാനം

Last Updated:

കോഴിക്കോട്, താമരശ്ശേരി, തൊട്ടിൽപ്പാലം, വടകര, തുരുവമ്പാടി ഡിപ്പോകൾ വഴിയാണ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സാധാരണക്കാരന് ഏറ്റവും കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരം സാധ്യമാക്കുന്ന കെഎസ്ആർടിസിയുടെ 'ബഡ്‌ജറ്റ് ടൂറിസം' പദ്ധതി വഴി കോഴിക്കോട് ജില്ലയിൽ ഈ വർഷം സംഘടിപ്പിച്ചത് 250-ഓളം ഉല്ലാസ യാത്രകളാണ്. ബജറ്റ് ടൂറിസം ഉല്ലാസയാത്രയിലൂടെ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് 84 ലക്ഷം രൂപയുടെ വരുമാനമാണ് ഈ വർഷം ഇതുവരെ കെഎസ്ആർടിസിക്ക് ലഭിച്ചത്. ഇക്കഴിഞ്ഞ ഓണക്കാലത്തും നിരവധി പേർ പദ്ധതിയുടെ ഭാഗമായി യാത്ര ചെയ്തു. സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെയുള്ള ദിവസങ്ങളിൽ മൂന്ന് ലക്ഷം രൂപയുടെ വരുമാനമാണ് പദ്ധതി വഴി നേടിയത്. റിസോർട്ട് ടൂറിസത്തിൻ്റെ ഭാഗമായി കാസർഗോഡ് പുളിയന്തുരുത്തിലേക്കുള്ള പാക്കേജാണ് ഏറ്റവും പുതുതായി ഒരുക്കിയിട്ടുള്ളത്. സൂര്യകാന്തി പൂക്കളുടെ സീസൺ തുടങ്ങിയതോടെ ജില്ലയിൽ നിന്നും ഗുണ്ടൽപേട്ടിലേക്കും പ്രത്യേകം ട്രിപ്പുകൾ കോഴിക്കോട് നിന്ന് ഒരുക്കിയിരുന്നു.
ബഡ്ജറ്റ് ടൂറിസം 
ബഡ്ജറ്റ് ടൂറിസം 
advertisement

കോഴിക്കോട്, താമരശ്ശേരി, തൊട്ടിൽപ്പാലം, വടകര, തുരുവമ്പാടി ഡിപ്പോകൾ വഴിയാണ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നത്. 2022-ൽ ആരംഭിച്ച പദ്ധതിയിൽ ജില്ലയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളത് ഗവി, ആതിരപ്പള്ളി-മൂന്നാർ, ഇലവീഴാപൂഞ്ചിറ-ഇല്ലിക്കല്ല്, സൈലൻ്റ് വാലി തുടങ്ങി യാത്രകൾക്കാണ്. ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായുള്ള നെഫർറ്റിറ്റി ആഡംബരകപ്പൽ യാത്രയ്ക്കും ജില്ലയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് ബസിൽ യാത്രക്കാരെ കൊച്ചിയിലെ ബോൾഗാട്ടിയിലെത്തിച്ച് അവിടെ നിന്ന് ഉൾക്കടലിലേക്ക് കപ്പൽമാർഗം കൊണ്ടുപോകും. അതുകഴിഞ്ഞ് ബസിൽ മടക്കയാത്ര. ചുരുങ്ങിയ ചെലവിൽ സുരക്ഷിതമായി കടൽക്കാഴ്ചകൾ കണ്ടു മടങ്ങാനുള്ള അവസരമാണിത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ബഡ്ജറ്റ് ടൂറിസം പദ്ധതി; കെഎസ്ആർടിസി കോഴിക്കോട് ജില്ലയിൽ നേടിയത് 84 ലക്ഷം രൂപയുടെ വരുമാനം
Open in App
Home
Video
Impact Shorts
Web Stories