കോഴിക്കോട് മെഡിക്കൽ കോളേജുമായി ചേർന്ന് മെഡിക്കൽ ക്യാമ്പിൽ ഒഫ്താൽമോളജി, ജനറൽ മെഡിസിൻ, ഡർമറ്റോളജി, ഗൈനക്കോളജി വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുത്തു. ഡോ. ഫാത്തിമ തൻസീം, ഡോ. നൗഫൽ എന്നിവർ ബോധവത്കരണ ക്ലാസെടുത്തു. ബ്ലോക്ക് പരിധിയിലെ 185 ഹരിത കർമ്മസേനാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. 'സ്വച്ഛത ഹി' സേവാ ക്യാമ്പയിൻ്റെ ഭാഗമായി പേരാമ്പ്ര യു.പി., എച്ച്.എസ്., എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി കെ പാത്തുമ്മ, ക്ഷേമകാര്യ സമിതി അധ്യക്ഷ പി കെ രജിത, അംഗങ്ങളായ കെ വിനോദൻ, പി ടി അഷ്‌റഫ്, പ്രഭാശങ്കർ, കെ അജിത, ബിഡിഒ പി വി സുചീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 30, 2025 5:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ശുചിത്വ ഫെസ്റ്റ്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ 185 ഹരിത കർമ്മസേനാംഗങ്ങൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ്

