നിശ്ചലദൃശ്യങ്ങൾ, പഞ്ചവാദ്യം, കോൽക്കളി, ഒപ്പന, ബാൻഡ് മേളം, ചെണ്ടമേളം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ 17 വാർഡുകളിൽ നിന്നുള്ള പല തരത്തിലുള്ള ബാൻഡുകളാണ് അണിനിരന്നത്. ആരോഗ്യ പ്രവർത്തകർ, ഖാദി തൊഴിലാളികൾ, ഹരിത കർമ്മ സേന, കാർഷിക കർമ്മ സേന, അംഗനവാടി പ്രവർത്തകർ, മേപ്പയ്യൂർ ഗവൺമെൻ്റ് വി എച്ച് എസ് എസ് എൻ സി സി, എൻ എസ് എസ്, എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായ കെ ടി രാജൻ അധ്യക്ഷത വഹിച്ച സാംസ്കാരിക പരിപാടിയിൽ, കേരള സംഗീത നാടക അക്കാദമി ചെയർമാനായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മുഖ്യാതിഥിയായി. വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് ഫെസ്റ്റിന് തുടക്കം കുറിച്ചത്. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷിനേതാക്കളും കൂടിയാണ് മേപ്പയൂർ ഫെസ്റ്റിന് നേതൃത്വം നൽകിയത്. ഫെബ്രവരി 2ന് ആരംഭിച്ച ഫെസ്റ്റ് 9ന് അവസാനിക്കും.
advertisement