വനസംരക്ഷണത്തിൻ്റെ പ്രാധാന്യം സമൂഹത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗര കേന്ദ്രങ്ങളിലെ ലഭ്യമായ ഇടങ്ങളില്‍ മിനിയേച്ചര്‍ വനങ്ങളും വിദ്യാലയങ്ങളില്‍ വിദ്യാവനം, ശലഭോദ്യാനം, നക്ഷത്രവനം പദ്ധതികളും വനം വകുപ്പ് നടപ്പിലാക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണത്തിൻ്റെയും നഗര സൗന്ദര്യവത്കരണത്തിൻ്റെയും ഭാഗമായി പ്രകൃതിപഠനത്തിന് ഉതകുന്ന രീതിയിലാണ് ഫാറൂഖ് കോളേജിൽ നക്ഷത്രവനം ഒരുക്കിയത്.
പരിപാടിയിൽ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കൂടത്തായി, ലിറ്റിൽ ഫ്ലവർ എ.യു.പി. സ്കൂൾ വേനപ്പാറ എന്നിവിടങ്ങളിൽ നടപ്പിലാക്കിയ വിദ്യാവനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ഫാറൂഖ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.
advertisement
സോഷ്യല്‍ ഫോറസ്റ്ററി ഉത്തരമേഖല കണ്‍സര്‍വേറ്റര്‍ ആർ കീര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റൻ്റ് കണ്‍സര്‍വേറ്റര്‍ കെ നീതു, വാർഡ് കൗൺസിലർ നസീറ റഹീസ്, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് എ പി ഇംതിയാസ്, ബയോ ഡൈവേഴ്സിറ്റി ക്ലബ് കോർഡിനേറ്റർ ഡോ. കെ കിഷോര്‍ കുമാര്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ മന്‍സൂര്‍ അലി, ഡോ. വാഹിദാ ബീഗം തുടങ്ങിയവർ സംസാരിച്ചു.
