ബി പി മൊയ്തീൻ പാർക്ക് നവീകരണത്തിൻ്റെ ഭാഗമായി സൗന്ദര്യവത്കരണ പ്രവർത്തങ്ങൾ ഊർജ്ജിതപ്പെടുത്താനും ഈ മാതൃക പിന്തുടർന്ന് നഗരസഭയിൽ ശുചീകരിക്കുന്ന പൊതുസ്ഥലങ്ങളിൽ സ്നേഹാരാമങ്ങൾ നിർമിക്കാനും ചെയർപേഴ്സൺ നിർദേശം നൽകി കഴിഞ്ഞു.
'സ്വച്ഛതാ ഹി സേവ' കാമ്പയിൻ എന്നാൽ രാജ്യവ്യാപകമായ ഒരു കാമ്പെയ്‌നും ഇന്ത്യൻ സർക്കാരിൻ്റെ സ്വച്ഛ് ഭാരത് മിഷൻ്റെ ഒരു പ്രധാന ഘടകവുമാണ്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ശുചിത്വത്തിനുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള സമൂഹ പങ്കാളിത്തത്തിലും ശ്രമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ബഹുജന സമാഹരണ നീക്കമാണിത്. 'ശുചിത്വം സേവനമാണ്' എന്നതാണ് ഇതിൻ്റെ ആപ്തവാക്യം.
advertisement
ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷയായി. നഗരസഭ സെക്രട്ടറി കൃഷ്ണഗോപാൽ, വാർഡ് കൗൺസിലർ റംല ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ മോഹനൻ, ആശ തോമസ്, ശ്രീലക്ഷ്‌മി, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.