TRENDING:

കോഴിക്കോട് മെഡിക്കൽ കോളേജിന് 16 വീൽചെയറുകൾ സമ്മാനിച്ച് ചേവായൂർ എൻഎസ്എസ് വോളണ്ടിയർമാർ

Last Updated:

സ്കൂൾ കലോത്സവങ്ങളിൽ തട്ടുകടകൾ നടത്തിയും, സ്ക്രാപ്പ് ചലഞ്ച് വഴിയും, സോപ്പ്, അച്ചാർ തുടങ്ങിയവ നിർമ്മിച്ച് വിറ്റും വിദ്യാർത്ഥികൾ കണ്ടെത്തിയ തുക കൊണ്ടാണ് വീൽചെയറുകൾ വാങ്ങിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എൻ എസ്എസ് ചേവായൂർ ക്ലസ്റ്ററിന് കീഴിലുള്ള 12 ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റുകളും മാവൂർ ക്ലസ്റ്ററിലെ ഒരു യൂണിറ്റും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് 16 വീൽചെയറുകൾ സമർപ്പിച്ചു. സ്കൂളുകളിൽ നടന്ന കലോത്സവങ്ങളോടനുബന്ധിച്ച് തട്ടുകടകൾ സംഘടിപ്പിച്ചും, കൃഷി ചെയ്ത് ലഭിച്ച നെല്ലിൽ നിന്നുണ്ടാക്കിയ അരിപ്പൊടി വിൽപ്പന നടത്തി സമാഹരിച്ച തുകയും, സ്ക്രാപ്പ് ചലഞ്ച്, ബൾബുകൾ, അച്ചാറുകൾ, ഡിഷ് വാഷ് തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തി ലഭിച്ച ലാഭവും ഉപയോഗിച്ചാണ് വീൽചെയറുകൾ വാങ്ങിയത്.
Wheelchair Distribution 
Wheelchair Distribution 
advertisement

ചിന്മയ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഹയർ സെക്കൻഡറി ജോയിൻ്റ് ഡയറക്ടറും ഹയർ സെക്കൻഡറി എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്ററുമായ ഡോ. എസ്. ഷാജിത കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത് കുമാറിന് വീൽചെയറുകൾ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചിന്മയ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷീബ കെ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ചേവായൂർ ക്ലസ്റ്റർ കോഡിനേറ്റർ രതീഷ് ആർ. നായർ സ്വാഗതം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പെരിങ്ങളം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രോഗ്രാം ഓഫീസർ അബ്ദുൽ ഗഫൂർ എൻ.വി. നന്ദി രേഖപ്പെടുത്തി. ചിന്മയ വിദ്യാലയം ചീഫ് സേവക് ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് വടകര ക്ലസ്റ്റർ കോഡിനേറ്റർ ഷാജി കെ, പ്രോഗ്രാം ഓഫീസർമാരായ സന്ദീപ് പി, മുഹമ്മദ് സഫറുള്ള പി, ശ്രീബിജ കെ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർമാരായ ലെയ്ജ കെ, രഞ്ജിത് വി.ടി., ഫാത്തിമ ഹന്ന, നിതിൻ എം.കെ., പ്രലീന ബി.കെ., സിമി ഗോപിനാഥ്, റസീന കെ.എം., അമൃത ബി.എസ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 12 സ്കൂളുകളിലെ എൻഎസ്എസ് വോളണ്ടിയർമാരും പരിപാടിയിൽ സജീവമായി പങ്കാളികളായി.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
കോഴിക്കോട് മെഡിക്കൽ കോളേജിന് 16 വീൽചെയറുകൾ സമ്മാനിച്ച് ചേവായൂർ എൻഎസ്എസ് വോളണ്ടിയർമാർ
Open in App
Home
Video
Impact Shorts
Web Stories