TRENDING:

ഭക്തിസാന്ദ്രമായി വടക്കൻ കൊടുങ്ങല്ലൂർ; ഒളവണ്ണ പാലകുറുംബ ഭഗവതി ക്ഷേത്ര ഉത്സവത്തിന് തുടക്കം

Last Updated:

കാഴ്ചവരവുകളും താലപ്പൊലിയുമായി പന്തീരാങ്കാവ് ഉണർന്നപ്പോൾ... വടക്കൻ കൊടുങ്ങല്ലൂരിലെ ഉത്സവ വിശേഷങ്ങൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പന്തീരാങ്കാവ് വടക്കൻ കൊടുങ്ങല്ലൂർ എന്നറിയപ്പെടുന്ന ഒളവണ്ണ പാലകുറുംബ ഭഗവതി ക്ഷേത്ര ഉത്സവം കൊടിയേറി. മൂലസ്ഥാനമായ മേക്കോട്ട ക്ഷേത്ര മുറ്റത്ത് മേൽശാന്തി തിരുമംഗലത്ത് വാസുദേവൻ നമ്പൂതിരി (മാളികപ്പുറം മുൻമേൽശാന്തി) കൊടി ഉയർത്തിയതോടെ ഒരു മാസം നീളുന്ന ഉത്സവത്തിന് തുടക്കമായി. തുടർന്ന് ക്ഷേത്ര മുറ്റത്തും കൊടിനാട്ടുമുക്കിലും കൊടിയേറ്റം നടത്തി.
ഒളവണ്ണ പാലകുറുംബ ഭഗവതി ക്ഷേത്ര ഉത്സവം 
ഒളവണ്ണ പാലകുറുംബ ഭഗവതി ക്ഷേത്ര ഉത്സവം 
advertisement

തിങ്കളാഴ്ച വൈകിട്ട് ദേവിക്ക് സമർപ്പിക്കാനുള്ള കാഴ്ചദ്രവ്യങ്ങളുമായി, ക്ഷേത്ര കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി പതിനഞ്ചോളം ആഘോഷ വരവുകൾ ക്ഷേത്രത്തിൽ എത്തി. തുടർന്ന് 1500 ലേറെ സ്ത്രീകൾ പങ്കെടുത്ത താലപ്പൊലി ക്ഷേത്ര സന്നിധിയിൽ എത്തി. സമീപ ജില്ലകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് താലപ്പൊലി ഉത്സവത്തിന് പന്തീരാങ്കാവ് വടക്കൻ കൊടുങ്ങല്ലൂർ എന്നറിയപ്പെടുന്ന ഒളവണ്ണ പാലകുറുംബ ഭഗവതി ക്ഷേത്രത്തിൽ എത്തുന്നത്. കുംഭമാസത്തിലെ ഭരണി നാളിൽ കൊടിയേറുന്ന ഉത്സവം മീനത്തിലെ ഭരണിനാളിൽ വേല ഉത്സവത്തോടെയാണ് കൊടിയിറങ്ങുന്നത്. പാട്ടുത്സവം, പൊങ്കാല, എഴുന്നള്ളത്ത്, വലിയഗുരുതി, ഭജന, ഭക്തിഗാനമേള, നൃത്തനൃത്ത്യങ്ങൾ, ആനന്ദോത്സവം, അന്നദാനം എന്നിവയും ഉത്സവത്തിൻ്റെ ഭാഗമായി വിവിധ ദിവസങ്ങളിലുണ്ടാകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kozhikkod/
ഭക്തിസാന്ദ്രമായി വടക്കൻ കൊടുങ്ങല്ലൂർ; ഒളവണ്ണ പാലകുറുംബ ഭഗവതി ക്ഷേത്ര ഉത്സവത്തിന് തുടക്കം
Open in App
Home
Video
Impact Shorts
Web Stories