കേരള ക്വിക് മെഷീനറി എക്സ്പോ
എക്സ്‌പോയുടെ അസോസിയേറ്റ് പാർട്ണർ ബി ആൻഡ് ബി സ്കെയിൽ ആൻഡ് മെഷീൻ ആണ്. മലബാർ ചേംബർ ഓഫ് കൊമേഴ്സ്, ഓൾ കേരള കൊമേഴ്സ് , ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്, ബേക്കേഴ്സ് അസോസിയേഷൻ എന്നീ സംഘടനയുടെ സഹകരണത്തോടെയാണു എക്സിബിഷൻ സംഘടിപ്പിച്ചത്. വിവിധ മേഖല പാർട്‌ണർമാരായ പവറിക്കാ (ജനറേറ്റർ), ഗ്രീൻ ഗാർഡ് (അഗ്രോ മെഷിനറി), മേയ്ത്ര ഹോസ്പിറ്റൽ (ഹെൽത്ത് കെയർ), യൂണിക് വേൾഡ് റോബട്ടിക്സ് (ടെക്നോളജി), മീഡിയ നെറ്റ് (ഔട്ട്ഡോർ), ഓർബിസ് ക്രിയേറ്റീവ്സ് (ഗിഫ്റ്റ്), ഹിറാസ് കേറ്ററിങ് (റ്റേസ്‌റ്റ്), ഹില്ലി അക്വ (ഹൈഡ്രേഷൻ), കൊച്ചി ബിസിനസ് സ്കൂൾ (ഹോസ്‌പിറ്റാലിറ്റി) എന്നീ സ്‌ഥാപനവും മേളയുടെ ഭാഗമായി.
advertisement
മെഷിനറി ആൻഡ് ട്രേഡ് എക്സ്‌പോ സ്പോൺസർമാർക്ക് മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ ഉപഹാരം നൽകി. മേളയോടനുബന്ധിച്ചു വിവിധ വിഷയങ്ങളിൽ സെമിനാറുകളും വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വിദഗ്‌ധരുടെ ക്ലാസും സംഘടിപ്പിച്ചു.
ഉരുൾപൊട്ടൽ ജീവിതത്തിൻ്റെ താളം തെറ്റിച്ച വയനാട് ചൂരൽമലയിൽ നിന്നു നൂറിലേറെപ്പേർ മേളയിലെത്തിയിരുന്നു. നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാൻ ചെറുകിട സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരെത്തിയത്. ഇവരെ സഹായിക്കാൻ വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ ഉണ്ടായിരുന്നു.