പ്ലാനറ്റേറിയം, റെയിൽവേ സ്റ്റേഷൻ, മാനാഞ്ചിറ പാർക്ക്, ബീച്ച് എന്നിവ സംഘം സന്ദർശിച്ചു. തുടർന്ന് കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ സംഘടിപ്പിച്ച സർഗ സായാഹ്നത്തിൽ പ്രൊവിഡൻസ് ഗേൾസ് സ്കൂൾ ടീം ലഹരിവിരുദ്ധ സന്ദേശമുയർത്തി സൂംബാ ഡാൻസ് അവതരിപ്പിച്ചു. എൻ.ജി.ഒ. ക്വാർട്ടേഴ്സ് സ്കൂൾ വിദ്യാർഥി സാരംഗിൻ്റെ നാടോടിനൃത്തവും വയനാട്ടിലെയും കോഴിക്കോട്ടെയും ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും അരങ്ങേറി.
ചടങ്ങിൽ സമഗ്രശിക്ഷാ കോഴിക്കോട് ഡി.പി.സി. ഡോ. എ കെ അബ്ദുൽ ഹക്കീം, പ്രോഗ്രാം ഓഫീസർ വി ടി ഷീബ, ബി.പി.സി. വി ഹരീഷ്, ആഴ്‌ചവട്ടം സ്‌കൂൾ പ്രധാനാധ്യാപകൻ ഓംകാരനാഥൻ, വൈത്തിരി ഗവ. ഹൈസ്‌കൂൾ പ്രധാനാധ്യപിക പ്രിയ രഞ്ജിനി, പ്രോഗ്രാം കോഓഡിനേറ്റർ അജ്‌മൽ കക്കോവ്, എസ്.എസ്.കെ. പ്രോഗ്രാം ഓഫീസർ പി എൻ അജയൻ തുടങ്ങിയവർ പങ്കെടുത്തു.
advertisement
55 പേരാണ് ബി.ആർ.സി. വൈത്തിരിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'സ്നേഹായനം’ യാത്രയിൽ പങ്കെടുത്തത്.
