TRENDING:

കസേരകളിക്ക് വിരാമം; ആശാദേവി കോഴിക്കോട്ടെ ഡി.എം.ഒ ആയി ചുമതലയേറ്റു

Last Updated:

സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് ഡിഎംഒ ആയിരുന്ന ഡോ. രാജേന്ദ്രൻ കസേര ഒഴിഞ്ഞ് കൊടുക്കാന്‍ കഴിഞ്ഞ രണ്ട് ദിവസവും തയ്യാറാകാതിരുന്നതോടെയാണ് സംഭവം വിവാദമായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്ടെ ഡിഎംഒ ഓഫീസിലെ കസേരകളിക്ക് വിരാമം. ഡോക്ടർ ആശാദേവി കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റു. സർക്കാർ പുതിയ ഉത്തരവ് ഇറക്കിയതോടെയാണ് ആശാദേവി ഡിഎംഒ ആയി ചുമതലയേറ്റത്. ഡിസംബർ 9 ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവുകളെല്ലാം അതേപടി നടപ്പാക്കാൻ ആരോഗ്യവകുപ്പ് തീരുമാനം. ഡിഎംഒ ആയിരുന്ന ഡോ. രാജേന്ദ്രൻ സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ കഴിഞ്ഞ രണ്ട് ദിവസവും തയ്യാറാകാതിരുന്നതോടെയാണ് സംഭവം വിവാദമായത്.
News18
News18
advertisement

നിയമപ്രകാരം താനാണ് ഡിഎംഒ എന്ന് രാജേന്ദ്രനും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി തനിക്ക് അനുകൂലമാണെന്ന് ആശാദേവിയും നിലപാട് എടുക്കുകയായിരുന്നു. നിയമനടപടികളിലെ സാങ്കേതികത്വം ഉയര്‍ത്തി സ്ഥലം മാറ്റം കിട്ടി എത്തിയ ആശാദേവിക്ക് കസേര ഒഴിഞ്ഞു കൊടുക്കാൻ ഡോ. രാജേന്ദ്രന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഈ മാസം ഒമ്പതിനാണ് ഈ പ്രശ്‌നങ്ങൾ തുടങ്ങുന്നത്. കോഴിക്കോട് ഡി.എം.ഒ. സ്ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായി ഈ മാസം ആദ്യം സ്ഥലം മാറ്റിയിരുന്നു. പകരം എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റുകയും ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാല്‍, രണ്ടു ദിവസത്തിന് ശേഷം കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍നിന്ന് സ്ഥലംമാറ്റത്തില്‍ സ്റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡിഎംഒ ആയി തുടർന്നു. അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രൈബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് ഓഫീസിലെത്തിയത്. എന്നാല്‍ ജോലിയില്‍നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞാണ് ഡോ. രജേന്ദ്രന്‍ കസേരയില്‍ തുടരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കസേരകളിക്ക് വിരാമം; ആശാദേവി കോഴിക്കോട്ടെ ഡി.എം.ഒ ആയി ചുമതലയേറ്റു
Open in App
Home
Video
Impact Shorts
Web Stories