TRENDING:

ഫാറൂഖ് കോളേജിലെ ഓണോഘോഷത്തിലെ വാഹന ദുരുപയോഗം; വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Last Updated:

സംഭവത്തിൽ ഉൾപ്പെട്ട 8 വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് ഫാറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ച വിദ്യാർത്ഥികളുടെ ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. സംഭവത്തിൽ ഉൾപ്പെട്ട എട്ട് വിദ്യാർത്ഥികളുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്.
advertisement

കൂടാതെ കസ്റ്റഡിയിലെടുത്ത എട്ട് വാഹനങ്ങൾ ഒരു മാസത്തിനുള്ളിൽ ജില്ലാ കോടതിയിൽ ഹാജരാക്കാനും നിർദ്ദേശം.  ഗതാഗത നിയമം ലംഘിച്ചതിന് വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിരുന്നു. വാഹനങ്ങൾ ഓടിച്ച വിദ്യാർത്ഥികൾക്ക് ലൈസൻസ് ഉണ്ടോ എന്ന കാര്യവും അധികൃതർ പരിശോധിച്ചിരുന്നു.

വിദ്യാർത്ഥികളുടെ വാഹന ഘോഷയാത്രയിൽ പങ്കെടുത്ത നാല് കാറുകൾ, ഒരു ജീപ്പ് എന്നിവക്കെതിരെയാണ് നടപടിയെടുത്തത്. ആകെ 47,500 രൂപയുടെ പിഴ നോട്ടീസാണ് അയച്ചത്. സെപ്റ്റംബർ 11 ബുധനാഴ്ചയായിരുന്നു ഓണാഘോഷത്തിനിടെയുള്ള വിദ്യാർത്ഥികളുടെ അതിരുകടന്ന ഡ്രൈവിംഗ് അഭ്യാസം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോളേജ് ക്യാംപസിന് പുറത്ത് പൊതുനിരത്തിലൂടെയാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികള്‍ റോഡിലെ മറ്റ് വാഹനങ്ങളെ പോലും അപകടത്തിലാക്കുന്ന തരത്തില്‍ അഭ്യാസം നടത്തിയത്. മറ്റ് വാഹനങ്ങളും കാല്‍നട യാത്രക്കാരും കടന്നുപോകുന്ന വഴിയിലൂടെയാണ് വിദ്യാർത്ഥികള്‍ ആഘോഷത്തിന്റെ പേരിലുള്ള ആഭാസം നടത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് എംവിഡി കേസെടുത്തിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫാറൂഖ് കോളേജിലെ ഓണോഘോഷത്തിലെ വാഹന ദുരുപയോഗം; വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories