സ്വകാര്യ കമ്പനിയുടെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രണ്ടുപേർക്ക് ഷോക്കേറ്റത്. ബാലുശേരി ബസ് സ്റ്റാൻഡ് പ്രവേശന കവാടത്തോട് ചേർന്നുള്ള സ്വകാര്യ കമ്പനിയുടെ എടിഎം മെഷീനിലാണ് സംഭവം.
പണം പിൻവലിക്കാനായി എടിഎമ്മിൽ കയറിയ രണ്ട് യുവാക്കൾക്കാണ് ആദ്യം ഷോക്കേറ്റത്. എടിഎം കാർഡ് മെഷീനിൽ ഇട്ടതിനുശേഷം കീബോർഡിൽ വിരൽ അമർത്തിയ സമയത്ത് ആയിരുന്നു ഷോക്കേറ്റത്. രണ്ടുപേരും ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇതിന് ശേഷം എത്തിയ സ്ത്രീക്കും സമാനമായ രീതിയിൽ വൈദ്യുതാഘാതമേറ്റു. ഇതോടെ സമീപത്തുണ്ടായിരുന്ന കച്ചവടക്കാരും മറ്റും ചേർന്ന് വിവരം പോലീസിൽ അറിയിച്ചു.
advertisement
പൊലീസ് സ്ഥലത്തെത്തുകയും എടിഎം കമ്പനി അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. ഇതോടെ കമ്പനിയിൽ നിന്നുമുള്ള ടെക്നീഷ്യന്മാർ സ്ഥലത്തെത്തി മെഷീൻ പരിശോധിച്ചു. സാങ്കേതിക തകരാർ കണ്ടെത്തിയതോടെ പരിഹരിക്കാനായി ഈ എടിഎം കൗണ്ടർ താൽക്കാലികമായി അടച്ചിട്ടു.