കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുകയാണെന്നും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് നിര്‍ജ്ജീവമാണെന്നും അദ്ദേഹം പറഞ്ഞു. അക്രമ സാധ്യത മുന്‍ക്കൂട്ടി തിരിച്ചറിയാനോ അതിന് തടയിടാനോ സംസ്ഥാനത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് കഴിയുന്നില്ല. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്ത വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെ സുധാകരന്‍ പരിഹസിച്ചു.
കൊലപാതകം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
വെള്ളിയാഴ്ചയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചനയെന്ന് ഇന്നലെത്തന്നെ പൊലീസ് പറഞ്ഞിരുന്നു. കൃത്യമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. സംഭവത്തില്‍ ആസൂത്രണമുണ്ട്. അഞ്ചുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായാണ് പൊലീസിനു ലഭിച്ച വിവരം. എന്നാല്‍ എഫ്‌ഐആറില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.
ജുമുഅ നിസ്‌കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
