Rahul Mamkoottathil| 'ജാഗ്രത പാലിക്കേണ്ടത് കൊല്ലാൻ വരുന്നവരോ? കൊല്ലപ്പെടാൻ സാധ്യതയുള്ളവരോ?': ഡിജിപിയോട് രാഹുൽ മാങ്കൂട്ടത്തിൽ

Last Updated:

ആരാണ് ഡിജിപി ഏമാനെ ജാഗ്രത പാലിക്കണ്ടതെന്ന ചോദ്യം ഫേസ്ബുക്ക് പേജിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉന്നയിച്ചത്

പാലക്കാട് എസ്.ഡി.പി.ഐ (SDPI) പ്രാദേശിക നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ച സംസ്ഥാന പൊലീസ് മേധാവിക്കെതിരെ (DGP) യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkoottathil). ആരാണ് ഡിജിപി ഏമാനെ ജാഗ്രത പാലിക്കണ്ടതെന്ന ചോദ്യം ഫേസ്ബുക്ക് പേജിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉന്നയിച്ചത്. 'എന്തായാലും ഏമാനും ഏമാന്‍റെ ഏഭ്യന്തര വകുപ്പും ഏമാന്‍റെ വകുപ്പ് മന്ത്രിയും ഒരു ജാഗ്രതയും കാണിക്കില്ലായെന്ന് അറിയാമെന്നും' രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.
രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
''ആരാ ഡിജിപി ഏമാനെ ജാഗ്രത പാലിക്കേണ്ടത്?
കൊല്ലാൻ വരുന്നവരാണോ, കൊല്ലപ്പെടാൻ സാധ്യതയുള്ളവരാണോ?
എന്തായാലും ഏമാനും, ഏമാന്റെ ഏഭ്യന്തര വകുപ്പും, ഏമാന്റെ വകുപ്പ് മന്ത്രിയും ഒരു ജാഗ്രതയും കാണിക്കില്ലായെന്ന് അറിയാം...''

VD Satheesan| 'കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുന്നു, മുഖ്യമന്ത്രി ഭരിക്കാൻ മറന്നുപോയി': വി.ഡി. സതീശൻ

advertisement

''സോഷ്യൽ എഞ്ചിനീയറിംഗ് എന്ന ഓമന പേരിൽ വർഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. അതുകൊണ്ട് തന്നെ വർഗീയ ശക്തികൾക്കും അക്രമികൾക്കും എതിരെ ശക്തമായ നടപടി എടുക്കാൻ സർക്കാരിന് കഴിയുന്നില്ല.''

വി.ഡി. സതീശൻ

വി.ഡി. സതീശൻ

    advertisement
  • LAST UPDATED : 
    • SHARE THIS:
    • തിരുവനന്തപുരം: കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാൻ മറന്നുപോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan). പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
      advertisement
      പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പാറ ഏരിയ പ്രസിഡന്‍റ് സുബൈർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഡിജിപി സംസ്ഥാനത്ത് ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. തുടർ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കാനാണ് ഡിജിപി അനിൽകാന്തിന്റെ നിർദേശം. അവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവികളോട് നിർദേശിച്ചിട്ടുണ്ട്.
      advertisement
      വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ മടങ്ങവെയാണ് സുബൈറിനെ വെട്ടിക്കൊന്നത്. രണ്ടു കാറുകളിലാണ് അക്രമിസംഘം സുബൈറിനെ പിന്തുടർന്നത്. സുബൈറിന്റെ ബൈക്കിൽ ഇടിച്ചു വീഴ്ത്തിയ ശേഷം രണ്ടാമത്തെ കാറിൽ നിന്നിറങ്ങിയ സംഘമാണ് വെട്ടിയത്.
      വെട്ടേറ്റ സുബൈറിനെ അതിവേഗം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിനിടെ സുബൈറിന്റെ ഒപ്പമുണ്ടായിരുന്ന പിതാവ് അബൂബക്കറിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റു. ഇതിൽ ഒരു കാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ നവംബറിൽ ​കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതാണ് ഈ കാർ എന്ന് പൊലീസ് പറഞ്ഞു.
      Click here to add News18 as your preferred news source on Google.
      ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
      മലയാളം വാർത്തകൾ/ വാർത്ത/Kerala/
      Rahul Mamkoottathil| 'ജാഗ്രത പാലിക്കേണ്ടത് കൊല്ലാൻ വരുന്നവരോ? കൊല്ലപ്പെടാൻ സാധ്യതയുള്ളവരോ?': ഡിജിപിയോട് രാഹുൽ മാങ്കൂട്ടത്തിൽ
      Next Article
      advertisement
      Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
      Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
      • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

      • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

      • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

      View All
      advertisement