TRENDING:

ഷാജഹാൻ കൊലക്കേസ്: 'എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല'; കെ. സുധാകരൻ

Last Updated:

രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നതിന്റെ കാരണം പോലീസിന്റെ പരാജയമാണെന്ന് സുധാകരൻ വിമർ‌ശിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പാലക്കാട് ഷാജഹാന്റെ അപലപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ലെന്ന് സുധാകരൻ പറഞ്ഞു. പാർട്ടി അംഗങ്ങൾ തന്നെയാണ് കൊലയ്ക്ക് പിന്നിൽ എന്ന് സിപിഎം അംഗങ്ങൾ തന്നെയാണ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
advertisement

രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നതിന്റെ കാരണം പോലീസിന്റെ പരാജയമാണെന്ന് സുധാകരൻ വിമർ‌ശിച്ചു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ് കൊല നടത്തിയതെന്ന് സുധാകരൻ ആരോപിച്ചു. സിപിഎം കൈകഴുകയാണെന്നും ശരിയായ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Also Read-'പാലക്കാട് ഷാജഹാൻ വധം രാഷ്ട്രീയ വിരോധം മൂലം'; കൊലക്ക് പിന്നിൽ BJP അനുഭാവികളായ എട്ടു പേരെന്ന് FIR

സർക്കാരിൻറെ കയ്യിലുള്ളതിനേക്കാൾ കൂടുതൽ ആയുധം സിപിഎമ്മിന്റെ കയ്യിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊലയ്ക്ക് കാരണം ബിജെപിയെ എതിർക്കുന്നെങ്കിലും എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

എല്ലാ കൊലപാതക കഥകളും ബിജെപിയുടെ തലയില്‍ ഇടണോയെന്ന് അദ്ദേഹം ചോദിച്ചു. സിപിഎം അതിക്രമങ്ങള്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുകയാണെന്നും കെ സുധാകരന്‍‌ പറഞ്ഞു. അതേസമയം ഷാജഹാനെ കൊലപ്പെടുത്തിയത് മുൻ പാർടി അംഗങ്ങൾ തന്നെയെന്ന് ദൃക്സാക്ഷി സുരേഷ് ന്യൂസ് 18 നോട് പറഞ്ഞു. പ്രദേശവാസിയായ അനീഷും ശബരീഷും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഷാജഹാൻ്റ സുഹൃത്തുകൂടിയായ സുരേഷ് വെളിപ്പെടുത്തി.

Also Read-ഷാജഹാൻ വധം: കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് തന്നെയെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

advertisement

സുരേഷ് പറയുന്നതിങ്ങനെ: 'ഇന്നലെ രാത്രി ഷാജഹാനും ഞാനും വരുന്ന സമയത്താണ് അനീഷും ശബരീഷും ഉൾപ്പടെ പത്തോളം പേർ ഷാജഹാൻ്റെ അടുത്തേക്ക് വരുന്നത്. ഇതിൽ രണ്ടു പേർ ചേർന്ന് ഷാജഹാനെ വെട്ടി. ഞാൻ എന്താ പ്രശ്നം എന്ന് ചോദിക്കുന്നതിന് മുൻപ് തന്നെ ശബരീഷ് ആദ്യം വെട്ടി. പിന്നാലെ അനീഷും വെട്ടി. ഇവരോടൊപ്പം ബിജെപിയുടെ പ്രവർത്തകരും ഉണ്ടായിരുന്നു. ഞാനും ഷാജഹാനും മുൻപ് കൊലപാതക കേസിലെ പ്രതികളായിരുന്നു. അതിലെ ശിക്ഷ കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങിയതാണ്. അതിന് ശേഷം മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അനീഷും ശബരീഷും പാർടി അംഗങ്ങളും ഡിവൈഎഫ്ഐ പ്രവർത്തകരുമായിരുന്നു. എന്താണ് ഷാജഹാനോട് വൈരാഗ്യമെന്ന് അറിയില്ല. ഇവർ അടുത്തിടെ പാർടി വിട്ടു. മറ്റുള്ളവർ ബിജെപി ക്കാരാണ്'.

advertisement

Also Read-ഷാജഹാൻ കൊലക്കേസ്: കൈയും കാലും അറ്റുതൂങ്ങിയ നിലയിൽ: ആഴത്തിലുള്ള മുറിവ് മരണകാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ ഷാജഹാനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്.ഐ.ആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളായ എട്ടുപേരാണുള്ളതെന്നും എഫ്ഐആറിൽ പറയുന്നു. ഫ്ലക്സ് ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം ജില്ലാസെക്രട്ടറി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷാജഹാൻ കൊലക്കേസ്: 'എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല'; കെ. സുധാകരൻ
Open in App
Home
Video
Impact Shorts
Web Stories