TRENDING:

'കൊടിസുനിയെ പോലെയുള്ളവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ജയില്‍ സുഖവാസ കേന്ദ്രമാക്കുന്നു'; കെ സുധാകരന്‍

Last Updated:

ജയിലിലെ സൂപ്രണ്ട് കൊടി സുനിയാണെന്നും സര്‍ക്കാരിനോട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊടി സുനിയെപ്പോലുള്ളവര്‍ക്ക് വേണ്ടി ജയില്‍ സുഖവാസ കേന്ദ്രമാക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജയിലിലെ സൂപ്രണ്ട് കൊടി സുനിയാണെന്നും സര്‍ക്കാരിനോട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു. ജയിലില്‍ കയറിയ കാലം മുതല്‍ കൊടിസുനിക്ക് സുഖവാസമാണെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാമെന്ന് അദ്ദേഹം പറഞ്ഞു.
കെ സുധാകരൻ
കെ സുധാകരൻ
advertisement

സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. വിവാദം അന്വേഷിക്കുമെന്നോ പരിശോധിക്കുമെന്നോ പറയാനുള്ള മര്യാദ മുഖ്യമന്ത്രി കാണിച്ചിട്ടില്ലെന്നും അത്തരമൊരു മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ വിലപിച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അനവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാര്യങ്ങല്‍ കൈവിട്ടു പോകുന്നതിന് മുന്‍പ് അതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു.

ഈ സര്‍ക്കാരിന്റെ സ്ഥാനത്ത് മറ്റേത് സര്‍ക്കാരായിരുന്നെങ്കില്‍ മതസൗഹാര്‍ദ സമ്മേളനം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ സംസാരിച്ച് മതസൗഹാര്‍ദം സംരക്ഷിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ സതപിക്കുക എന്നത് മാത്രമേ നിവൃത്തിയുള്ളൂവെന്ന് കെ സുധാകരന്‍ പറഞ്ഞു.

advertisement

കൊടിസുനിക്ക് ഫോണ്‍ ചെയ്യാന്‍ ജയില്‍ സൂപ്രണ്ടിന്റെ ഒത്താശ; DIG യുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വിവാദ ഫോണ്‍ വിളി സംബന്ധിച്ച അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി, ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ് എന്നിവര്‍ക്ക് ഫോണ്‍ ചെയ്യാന്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്നാണ് ഉത്തര മേഖലാ ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന്റെ കണ്ടെത്തല്‍.

advertisement

കൊടി സുനി, റഷീദ് എന്നിവര്‍ ആയിരത്തിലധികം തവണ ഫോണ്‍ വിളിച്ചിട്ടുണ്ട്. ഇവര്‍ ആരെയൊക്കെ വിളിച്ചതെന്ന് അറിയാന്‍ പ്രത്യേക അന്വേഷണം വേണം. ഫോണ്‍ വിളി തടഞ്ഞ ഉദ്യോഗസ്ഥരെ തടവുകാര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യം പോലും ഉണ്ടായി. എന്നാല്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന യാതൊരു നടപടിയും സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജയില്‍ മേധാവി ഷേഖ് ദര്‍വേഷ് സാഹേബിന് ലഭിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ഉടന്‍ തന്നെ സൂപ്രണ്ട് എ ജി സുരേഷിനെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം. ജയിലില്‍ തന്നെ വധിക്കാന്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ സഹായത്തോടെ രണ്ടു സഹതടവുകാര്‍ക്ക് കൊടുവള്ളി സ്വര്‍ണക്കടത്ത് സംഘം ക്വട്ടേഷന്‍ നല്‍കിയെന്ന കൊടി സുനിയുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ സ്വര്‍ണക്കത്ത് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കൊടിസുനിയെ പോലെയുള്ളവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ജയില്‍ സുഖവാസ കേന്ദ്രമാക്കുന്നു'; കെ സുധാകരന്‍
Open in App
Home
Video
Impact Shorts
Web Stories