കോഴിക്കോട് നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഗസ്റ്റ് റോളിൽ ഇടയ്ക്ക് വന്നു പോവുകയായിരുന്നു കെ കെ ശൈ ലജ എന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു. നിപ്പയെ പ്രതിരോധിച്ചതിൻ്റെ അനുമോദനം യഥാർത്ഥത്തിൽ അർഹിക്കുന്നത് ആരോഗ്യ പ്രവർത്തകരാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് മുല്ലപ്പള്ളി ആവർത്തിച്ചത്.
താൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. നിപ്പ പ്രതിരോധിച്ചതിൻ്റെ യഥാർത്ഥ ക്രെഡിറ്റ് ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വിമർശനത്തെയും മുല്ലപ്പള്ളി തള്ളി. സ്ത്രീത്വത്തെ ആര് അപമാനിച്ചു ? സ്ത്രീത്വത്തെ അപമാനിക്കാൻ താൻ മുഖ്യമന്ത്രി ആണോ ? പ്രകോപിതനായിട്ടായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രതികരണം.
advertisement
TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS] നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]
കഷ്ടത അനുഭവിക്കുന്ന പ്രവാസികളെ തിരികെ കൊണ്ട് വരാൻ മുഖ്യമന്ത്രി തയ്യാറല്ല. പി ആർ ഏജൻസിയുടെ സഹായത്തോടെ 42 അന്താരാഷ്ട്ര ജേർണലുകളിൽ കേരളത്തിന് വേണ്ടി പരസ്യം നൽകി. കേരളം ലോകത്തിന് മാതൃകയെന്ന് അവതരിപ്പിച്ചു. ഏതായാലും ആരോഗ്യ മന്ത്രിക്കെതിരെ പറഞ്ഞതിൽ താൻ ഒരു തെറ്റും കാണുന്നില്ല. താൻ ഇതുവരെ പറഞ്ഞ ഒരു വാക്കും തിരുത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.