Women Commission Case Against Actor Sreenivasan | നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
- Published by:Anuraj GR
- news18-malayalam
Last Updated:
ശ്രീനിവാസൻ്റെത് അപക്വവും അപലപനീയവുമായ പരാമർശമാണെന്ന് വനിതാ കമ്മിഷൻ വ്യക്തമാക്കി...
കൊല്ലം: നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. അംഗൻവാടി ടീച്ചർമാർക്കെതിരെ നടത്തിയ പരാമർശത്തിലാണ് നടപടി. ശ്രീനിവാസൻ്റെത് അപക്വവും അപലപനീയവുമായ പരാമർശമാണെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസൻ്റെ പരാമർശങ്ങൾ. മറ്റ് ജോലികൾ ഒന്നും ഇല്ലാത്ത സ്ത്രീകൾ അംഗൻവാടി ടീച്ചർമാരാകുന്നു. നിലവാരമില്ലാത്തവർ പഠിപ്പിക്കുന്ന കുട്ടികളും ഭാവിയിൽ നിലവാരമില്ലാത്തവരാകുന്നു. ഈ തരത്തിലായിരുന്നു പരാമർശം.
TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS]Petrol Price | ഇന്ധന വില തുടര്ച്ചയായ 13-ാം ദിവസവും കൂട്ടി; 13 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.12 രൂപ [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]
വിദേശരാജ്യങ്ങളിൽ മനഃശാസ്ത്രം പഠിച്ച ഉന്നത യോഗ്യതയുള്ളവരാണ് കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.
advertisement
ശ്രീനിവാസൻ നടത്തിയ പരാമർശം പിൻവലിക്കണമെന്നുംസ്ത്രീകൾക്കെതിരെ നടത്തിയ പരാമർശത്തിൻ്റെ പേരിലാണ് പരാതി നൽകിയതെന്നും അംഗൻവാടി ടീച്ചർമാരുടെ പ്രതിനിധികൾ പറഞ്ഞു.
Location :
First Published :
June 19, 2020 12:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Women Commission Case Against Actor Sreenivasan | നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു