TRENDING:

KRail | കെ റെയിലിന് അഞ്ചുമീറ്റർ ബഫർസോൺ ഉണ്ടെന്ന് മന്ത്രി വി.എൻ വാസവൻ

Last Updated:

പദ്ധതിയെ കുറിച്ച് യുഡിഎഫ് നടത്തുന്ന പ്രചാരണങ്ങളെ മന്ത്രി വി.എൻ വാസവൻ തള്ളിക്കളഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കെ റെയിൽ സില്‍വര്‍ലൈന്‍ പദ്ധതിക്ക് 5 മീറ്റർ ബഫർസോൺ ഉണ്ടെന്ന് മന്ത്രി വി.എന്‍ വാസവന്‍. കെറെയില്‍ പദ്ധതിക്ക് ഒരു മീറ്റർ പോലും ബഫർസോൺ ഇല്ല എന്നാണ് നേരത്തെ മാധ്യമങ്ങൾക്ക് മുൻപിൽ  മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയത്. എല്ലാ കാര്യങ്ങളും വ്യക്തമായി പഠിച്ച ശേഷമാണ് താൻ നിലപാട് വ്യക്തമാക്കുന്നത് എന്നും സജി ചെറിയാൻ പറഞ്ഞിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് മന്ത്രി വി.എൻ വാസവൻ സ്വീകരിച്ചത്. കോട്ടയം മാടപ്പള്ളി തെങ്ങണയിൽ നടന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുത്തുകൊണ്ടാണ് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ കെ റെയിൽ സംബന്ധിച്ച നിലപാടുകൾ വ്യക്തമാക്കിയത്.
advertisement

പിണറായി വിജയൻ സർക്കാരിന്റെ കീഴിലുള്ള രണ്ടു മന്ത്രിമാർ കെറെയില്‍ ബഫര്‍ സോണിനെ സംബന്ധിച്ച് വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കുന്നു എന്നതാണ് ഈ കാര്യത്തിൽ ശ്രദ്ധേയമായ വസ്തുത. കെ റെയിൽ പദ്ധതിയുടെ എംഡി അജിത് കുമാറും പദ്ധതിക്ക് ബഫർസോൺ ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഇടതുമുന്നണി നിലപാടുകൾ വ്യക്തമാക്കുമ്പോഴും മന്ത്രിമാർ തന്നെ ഘടകവിരുദ്ധമായ അഭിപ്രായങ്ങൾ പറയുന്നു എന്നത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയിൽ പറഞ്ഞ പദ്ധതി ആണ് കെ റെയിൽ എന്നും മന്ത്രി വാസവൻ ചൂണ്ടിക്കാട്ടി.ജനങ്ങൾ അംഗീകരിച്ച പദ്ധതി ആണ് എന്നതാണ് ഇതിലൂടെ വ്യക്തമാക്കിയത്. ഇപ്പൊ നടക്കുന്നത്  സാമൂഹിക ആഘാത പഠനം മാത്രമാണ് എന്നും വ. എൻ വാസവൻ പറയുന്നു.

advertisement

 Also Read- കെറെയില്‍ സമരത്തിലൂടെ യുഡിഎഫിന് വേണ്ട് ഒരു രക്തസാക്ഷിയെ, ജനം തിരിച്ചറിയമെന്ന് എ.കെ ബാലന്‍

കേന്ദ്ര-സംസ്ഥാന പദ്ധതിയായാണ് കെറെയിൽ നടപ്പാക്കാൻ പോകുന്നത് എന്നും മന്ത്രി പറഞ്ഞു.കെ റെയിൽ വന്നാൽ നിരത്തിൽ വൻ തോതിൽ വാഹന ബഹുല്യം കുറയും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  പ്രകൃതിയിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയും.ദിവസവും ആളുകൾക്ക് കാസർഗോഡ് പോയി ജോലിക്ക് പോയി വരാൻ ആകും എന്നും യാത്ര സൗകര്യത്തെ കുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹം വിശദീകരിക്കുന്നു.

advertisement

പദ്ധതിയെ കുറിച്ച് യുഡിഎഫ് നടത്തുന്ന പ്രചാരണങ്ങളെ മന്ത്രി വി.എൻ വാസവൻ തള്ളിക്കളഞ്ഞു.

 Also Read- കെ റെയില്‍ സമരം; മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് മാടപ്പള്ളിയിലെ 150 പേർക്കെതിരെ കേസ്

കേരളത്തെ വെട്ടി മുറിക്കുന്നു എന്നത് തെറ്റായ പ്രചരണം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അടിപ്പാതകൾ അടക്കം ഉണ്ടാകും.യുഡിഫ് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു . ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ ജനങ്ങളെ പോലീസ് ഉദ്യോഗസ്ഥർ മർദിച്ചിട്ടില്ല എന്നും മന്ത്രി വാസവൻ വ്യക്തമാക്കി. ജനങ്ങളെ മർദിക്കില്ല എന്നതാണ് സർക്കാർ നിലപാട്. മണ്ണെണ്ണ പ്രയോഗം നടത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥർ അവിടെനിന്ന് വരെ അറസ്റ്റ് ചെയ്തു നീക്കുക മാത്രമാണ് ചെയ്തത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

advertisement

ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കും എന്ത് വന്നാലും കെ റെയിൽ പദ്ധതി സർക്കാർ നടപ്പാക്കും എന്നാ പ്രഖ്യാപനവും രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മന്ത്രി വി എൻ വാസവൻ നടത്തി. കോൺഗ്രസ് ഇപ്പോൾ നടത്തുന്ന സമര രീതികളെയും മന്ത്രി തള്ളിക്കളഞ്ഞു. ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ആണ് കോൺഗ്രസ്  ഇപ്പോൾ സമരം ചെയ്യുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭൂമി നഷ്ട്ടപെടുന്നവർക്ക് വേണ്ടിയല്ല കോൺഗ്രസ് സമരമെന്നും അദ്ദേഹം പറയുന്നു.യുഡിഎഫ് തുടങ്ങിയ സർവേ ആണ് ഇപ്പൊ തുടരുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിമര്‍ശിക്കുമ്പോഴും ബിജെപിയെ മന്ത്രി വാസവന്‍ വിമര്‍ശിക്കാതിരുന്നത് ശ്രദ്ധേയമായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KRail | കെ റെയിലിന് അഞ്ചുമീറ്റർ ബഫർസോൺ ഉണ്ടെന്ന് മന്ത്രി വി.എൻ വാസവൻ
Open in App
Home
Video
Impact Shorts
Web Stories