TRENDING:

ബില്‍ അടയ്ക്കാന്‍ പണമില്ല; ഫ്യൂസ് ഊരാനെത്തിയ വീട്ടില്‍ നന്മയുടെ വെളിച്ചമായി ലൈന്‍മാന്‍ റലീസ്

Last Updated:

കൊല്ലം ചവറ സെക്ഷനിലെ ലൈന്‍മാനായ റലീസാണ് ഈ മാതൃകാപരമായ പ്രവൃത്തിക്ക് പിന്നില്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സാമ്പത്തിക ബുദ്ധിമുട്ട് മൂലം വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയാതെ വന്ന കുടുംബത്തിന്‍റെ കുടിശിക അടച്ച് കെഎസ്ഇബി ജീവനക്കാരന്‍. കൊല്ലം ചവറ സെക്ഷനിലെ ലൈന്‍മാനായ റലീസാണ് ഈ മാതൃകാപരമായ പ്രവൃത്തിക്ക് പിന്നില്‍. ബില്‍ അടയ്ക്കാത്തത് മൂലം വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ചവറ മടപ്പള്ളിയിലെ വീട്ടിലെത്തിയപ്പോഴാണ് നിര്‍ധന കുടുംബത്തിന്റെ അവസ്ഥ റലീസ് മനസിലാക്കിയത്.
advertisement

മാതാപിതാക്കളെ നഷ്ടപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ഏഴാം ക്ലാസുകാരനായ സഹോദരനും നിലവില്‍ ഇവരുടെ രക്ഷിതാവായ കൊച്ചച്ചനുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അടുത്തിടെ അപകടം പറ്റി ഇദ്ദേഹം കിടപ്പിലായതോടെ കുടുംബത്തിന്‍റെ വരുമാനം നിലച്ചു. ഇതോടെയാണ് വൈദ്യുതി ബിൽ അടയ്ക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് കുടുംബം എത്തിയത്.

‘ഞാന്‍ ദിവസവും ബൈബിള്‍ വായിക്കുന്നയാളാണ്’; വിളക്ക് കൊളുത്താന്‍ വിസമ്മതിച്ച ചെയര്‍പേഴ്സണോട് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇവരുടെ നിസഹായവസ്ഥ മനസിലാക്കിയ റലീസ് ഒരു വര്‍ഷത്തെ കുടിശിക തുകയായ 5000 രൂപ സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് അടച്ചു. സാമ്പത്തിക ബുദ്ധിമുട്ടില്‍ വിഷമിച്ചിരുന്ന ഒരു കുടുംബത്തിന് താല്‍കാലികമായെങ്കിലും ആശ്വാസത്തിന്‍റെ വെളിച്ചമാവുകയാണ് റലീസ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബില്‍ അടയ്ക്കാന്‍ പണമില്ല; ഫ്യൂസ് ഊരാനെത്തിയ വീട്ടില്‍ നന്മയുടെ വെളിച്ചമായി ലൈന്‍മാന്‍ റലീസ്
Open in App
Home
Video
Impact Shorts
Web Stories